കോവിഡ്: സർക്കാർ/സ്വകാര്യ ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യം
കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ/സ്വകാര്യ ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യങ്ങളും കിടക്ക സൗകര്യങ്ങളും നിലവിലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. നിലവിൽ 10872 കോവിഡ് പോസിറ്റീവ് കേസുകളിൽ 369 രോഗികൾ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബാക്കിയുള്ളവർ വീടുകളിൽ സ്വയം നിരീക്ഷണത്തിലുമാണ്. സർക്കാർ/സ്വകാര്യ ആശുപത്രികളിലായി കോവിഡ് രോഗികൾക്ക് ഏർപ്പെടുത്തിയ 924 ബെഡുകളിൽ 627 എണ്ണം ഒഴിഞ്ഞുകിടക്കുന്നുണ്ട്.
ഓക്സിജൻ ബെഡ് 478 ൽ 321 എണ്ണവും 173 ഐ.സി.യു ബെഡുകളിൽ 81 എണ്ണവും 107 വെന്റിലേറററുകളിൽ 89 എണ്ണവും നിലവിൽ ഒഴിഞ്ഞുകിടക്കുന്നുണ്ട്. കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ആവശ്യമായി വരികയാണെങ്കിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടുകൊണ്ട് ആവശ്യമായ സംവിധാനം ഒരുക്കുന്നതാണ്. കോവിഡ് ചികിത്സാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട തെററായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്. ചികിത്സാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ലഭിക്കുന്നതിനായി കോവിഡ് കൺട്രോൾ സെല്ലിൽ 04972700194 എന്ന നമ്പറിലും സൈക്കോ സോഷ്യൽ സപ്പോർട്ടിനായി 8593997722 എന്ന നമ്പറിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതുമാണ്.
No comments
Post a Comment