Header Ads

  • Breaking News

    കെ റെയിലിനു വേണ്ടി ഭൂമി നൽകുന്നവർക്ക്‌ നഷ്ടപരിഹാരം നൽകും : ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി


    തിരുവനന്തപുരം: അതിവേഗപാതയായ കെ റെയിലിന് വേണ്ടി ഭൂമി വിട്ടു നൽകുന്നവർ ആരും തന്നെ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ഒരു ലക്ഷത്തിലധികം കോടി രൂപയൊന്നും പദ്ധതിക്ക് ചെലവാകില്ല. ചെലവാക്കുക ആകെ 64,000 കോടി രൂപ മാത്രമാണ്. ഇതെല്ലാം വ്യാജപ്രചരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, പദ്ധതി നടപ്പാക്കാൻ വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ എത്ര കെട്ടിടങ്ങളെ ബാധിക്കുമെന്നുള്ള കണക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും, ഇവർക്കെല്ലാം ആശ്വാസകരമായ പുനരധിവാസപാക്കേജ് നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1,383 ഹെക്ടർ സ്ഥലമാണ് കെ റെയിലിനായി ഏറ്റെടുക്കുന്നത്.

    പദ്ധതിയുടെ ഭാഗമായി വീട് നഷ്ടപ്പെട്ടാൽ, അവർക്ക് നഷ്ടപരിഹാരവും കൂടാതെ വീടോ പണമോ കൂടി നൽകും. ഒഴിപ്പിക്കപ്പെടുന്ന തൊഴിലാളികൾ, സ്വയംതൊഴിൽ നഷ്ടമാകുന്നവർ, വാണിജ്യ സ്ഥാപനങ്ങൾ, വാടകക്കെട്ടിടത്തിലെ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങി പദ്ധതിയാൽ ബാധിക്കപ്പെടുന്ന എല്ലാവർക്കും നഷ്ടപരിഹാരം ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.


    No comments

    Post Top Ad

    Post Bottom Ad