Header Ads

  • Breaking News

    കോവിഡ് മൂന്നാം തരംഗം കേരളത്തില്‍ കുതിച്ചുയരുന്നു, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സൂചന



    തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം കണക്കിലെടുത്ത് കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ആരോഗ്യവിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ നിയന്ത്രണങ്ങള്‍ താഴെ പറയുന്നവയാണ്:

    വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും

    രാത്രിയാത്രകള്‍ക്ക് നിരോധനം

    വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി കുറയ്ക്കും

    ഹോട്ടലുകളിലും ബാറുകളിലും പാര്‍സല്‍ സൗകര്യം മാത്രം

    ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര നിരോധിക്കും

    വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കും

    ഉത്സവങ്ങള്‍, പള്ളി പെരുന്നാളുകള്‍ എന്നിവ ആചാരം മാത്രമായി നടത്തണം, ആഘോഷങ്ങള്‍ അനുവദിക്കില്ല

    സിനിമ തിയറ്ററുകള്‍ അടയ്ക്കും

    പൊതു പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും

    മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കും

    കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടക്കം അടച്ചിടേണ്ടിവരും

    കോളേജുകളില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ നിര്‍ത്തും

    റോഡുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും


    No comments

    Post Top Ad

    Post Bottom Ad