Header Ads

  • Breaking News

    കാരുണ്യത്തിന് കൈത്താങ്ങാവാൻ പാഴ്‌വസ്തു ശേഖരണം



    പഴയങ്ങാടി: ജീവകാരുണ്യ പദ്ധതിയുടെ ഫണ്ട് സമാഹരണാർഥം പുതിയങ്ങാടി അൽ അമീൻ റിലീഫ് സെൽ പാഴ് വസ്തു ശേഖരണത്തിന് തുടക്കംകുറിച്ചു. രോഗികൾക്ക് മരുന്നുൾപ്പെടെ നൽകി നിർധനരെ സഹായിക്കുന്ന കാരുണ്യ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിനാണ് പാഴ് വസ്തുക്കൾ ശേഖരിക്കുന്നത്. പുതിയങ്ങാടി അൽ അമീൻ ആർട്‌സ് ആൻഡ്‌ സ്പോർട്‌സ് ക്ലബ്ബ് പ്രവർത്തകരിലൂടെ മാടായി, മാട്ടൂൽ മേഖലയിലേലും സമീപപ്രദേശങ്ങളിലെ വീടുകളിൽനിന്നാണ് ഉപയോഗശൂന്യമായ സാധനങ്ങൾ ശേഖരിക്കുക. അലൂമിനിയം, കമ്പി, പ്ലാസ്റ്റിക് തുടങ്ങിയ പാഴ് വസ്തുക്കളാണ് ശേഖരിക്കുന്നത്. ഇതോടൊപ്പം ഉപയോഗിക്കാതെ ബാക്കിയായ മരുന്നുകളും ശേഖരിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ അൽഅമീൻ ആർട്‌സ് ആൻഡ്‌ സ്പോർട്‌സ് ക്ലബ്ബ്, റിലീഫ് സെൽ ഭാരവാഹികളായ സി.കെ.ഇഖ്ബാൽ, ബിലാവിന്നകത്ത് ഹാരിസ്, കെ.ഹമീദ്, കെ.അബ്ദുൽ ഖാദർ, കെ.സി.അഷ്‌റഫ്, കെ.ടി.മുഹമ്മദ് അഷ്‌റഫ്, കെ.മഹമൂദ്, കെ.പി.അബ്ബാസ്, ടി.കെ.മുഹമ്മദ് കുഞ്ഞി, എ.മുഹമ്മദലി, കെ.ഗഫൂർ, ഹനീഫ് എന്നിവർ പങ്കെടുത്തു.


    No comments

    Post Top Ad

    Post Bottom Ad