Header Ads

  • Breaking News

    നടപ്പാതകളിൽ പാർക്ക് ചെയ്താൽ കർശന നടപടിയെടുക്കണം : മനുഷ്യാവകാശ കമ്മീഷൻ


    തിരുവനന്തപുരം : നടപ്പാതകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്ത് കാൽനടയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിലുള്ള നിർദ്ദേശം നഗരപരിധിയിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്.

    വിഷയത്തിൽ സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു. കന്റോൺമെന്റ് സബ്ഡിവിഷൻ പരിധിയിലെ പോലീസ് സ്റ്റേഷനുകൾക്ക് നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. സ്റ്റാച്യു ജംഗ്ഷനിലെ നടപ്പാത പാർക്കിംഗ് നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. പോലീസും നഗരസഭയും ചേർന്ന് പ്രത്യേകം ട്രാഫിക് വാർഡൻമാരെ നിയോഗിച്ച് അനധികൃത പാർക്കിംഗ് തടയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


    No comments

    Post Top Ad

    Post Bottom Ad