*പ്രീ പ്രൈമറി വിദ്യാർഥികൾക്ക് ഇനി യൂനിഫോം വേണ്ട*
സംസ്ഥാനത്ത് സ്കൂളുകളോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീ പ്രൈമറികളിലെ വിദ്യാർഥികൾക്ക് യൂനിഫോം വേണ്ടെന്ന് സർക്കാർ ഉത്തരവ്. സർക്കാർ സ്ഥാപനമായ കെൽട്രോൺ ഉൾപ്പെടെ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) മാനദണ്ഡം പാലിക്കാതെ നടത്തുന്ന പ്രീ പ്രൈമറി അധ്യാപക പരിശീലന കോഴ്സുകൾക്ക് അംഗീകാരം നൽകേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
സർക്കാർ സ്കൂളുകളിൽ പി.ടി.എ നടത്തുന്ന പ്രീ പ്രൈമറി സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച നയരൂപവത്കരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
സ്വതന്ത്രമായ പ്രീ സ്കൂളിങ് അന്തരീക്ഷം ഒരുക്കുക എന്ന കാഴ്ചപ്പാടിന് വിരുദ്ധമായതിനാലാണ് വിദ്യാർഥികൾക്ക് യൂനിഫോം വേണ്ടെന്ന് തീരുമാനിച്ചത്. മിക്കയിടത്തും സ്കൂളുകളിലേതിന് സമാനമായ യൂനിഫോം പ്രീ പ്രൈമറികളിലും നടപ്പാക്കിവരുന്നുണ്ട്.
No comments
Post a Comment