⭕ *ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങൾ അധിക തുക ഈടാക്കുന്നുവെന്ന് പരാതി; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ*
ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ അധിക തുക ഈടാക്കുന്നുവെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ നിശ്ചയിച്ച 50 രൂപക്ക് പകരം അക്ഷയ കേന്ദ്രങ്ങൾ 110 രൂപ ഈടാക്കുന്നുവെന്നാണ് പരാതി. ( complaint against akshaya centre )
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. സ്റ്റേറ്റ് അക്ഷയ സെന്റർ ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. എന്തിന് വേണ്ടിയാണ് 110 രൂപ ഈടാക്കിയതെന്ന് വ്യക്തമാക്കാത്ത രസീതുകളാണ് അക്ഷയകേന്ദ്രങ്ങൾ നൽകുന്നതെന്നും പരാതിയുണ്ട്.
ഫോൺ നമ്പർ അപ്‌ഗ്രേഡ് ചെയ്യുമ്പോൾ സർക്കാർ നിശ്ചയിച്ച 50 രൂപ മാത്രം ഈടാക്കണമെന്നും അതിന് കൃത്യമായ രസീത് നൽകണമെന്നും പരാതിക്കാരനായ പി. എസ് പ്രശാന്ത് ആവശ്യപ്പെട്ടു.
No comments
Post a Comment