പിടികിട്ടാപ്പുള്ളിയെ 18 വർഷത്തിനുശേഷം പിടികൂടി
തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികിട്ടാപ്പുള്ളിയായ കർണാടക സ്വദേശിയെ 18 വർഷത്തിനുശേഷം പിടികൂടി. കര്‍ണാടക മടിക്കേരി റാണിപേട്ടിലെ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ബാഷ(63)നെയാണ് അറസ്റ്റ് ചെയ്തത്.
2003 ഒക്ടോബര്‍ മാസം ശ്രീകണ്ഠാപുരം നിടിയേങ്ങ സ്വദേശി ദിനേഷ്‌കുമാറിനെ മലേഷ്യയില്‍ ജോലി ശരിയാക്കിതരാമെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ടും 1 ലക്ഷം രൂപയും വാങ്ങിയ മുഹമ്മദ്ബാഷ മലേഷ്യയിലേക്ക് കൊണ്ടുപോയെങ്കിലും, അവിടെവെച്ച് രേഖകള്‍ ശരിയല്ലാത്തതിനാല്‍ ജയിലില്‍ ആകുകയും ചെയ്ത ദിലീപ്കുമാറിനെ നാട്ടില്‍ തിരിച്ചെത്തി പണവും പാസ്‌പോര്‍ട്ടും ചോദിച്ചപ്പോള്‍ തിരിച്ചുകൊടുക്കാതെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഇയാള്‍ ബോംബയില്‍ നിന്നും നാട്ടില്‍ എത്തിയതായി തളിപ്പറമ്പ ഡിവൈഎസ്പി ടി.കെ.രത്‌നകുമാറിന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ശ്രീകണ്ഠാപുരം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇ.പി. സുരേശന്‍, സബ് ഇന്‍സ്‌പെക്ടര്‍ ദിലീപ്കുമാര്‍ എ.എസ്.ഐ പ്രേമരാജന്‍, സീനിയര്‍ സി.പി.ഒ അബ്ദുള്‍ ജബ്ബാര്‍, സി.പി.എ ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് മടിക്കേരിയില്‍ വെച്ച് പിടികൂടി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
No comments
Post a Comment