കണ്ണൂരിന്റെ മുഴുവൻ പിന്തുണയും മീഡിയ വണ്ണിന്: കണ്ണൂർ പൗരാവലിയുടെ ഐക്യദാർഢ്യം
കണ്ണൂർ: മീഡിയ വണ്ണിന് സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ പൗരാവലി ഗാന്ധി സ്ക്വയറിൽ മാധ്യമ സ്വാതന്ത്ര്യ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കണ്ണൂരിെൻറ മുഴുവൻ പിന്തുണയും മീഡിയവണ്ണിനുണ്ടെന്നും ഐക്യദാർഡ്യ സംഗമം ആഹ്വാനം ചെയ്തു.
ഏത് മാധ്യമങ്ങൾക്കെതിരെയും വിലങ്ങിടുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് ഐക്യദാർഡ്യ സംഗമം ചൂണ്ടിക്കാട്ടി. കോവിഡ് നിയന്ത്രണം കാരണം നേതാക്കൾ മാത്രമാണ് സ്ക്വയറിൽ ഒത്ത് കൂടിയത്. കണ്ണൂർ മേയർ അഡ്വ.ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.വി.സുമേഷ് എം.എൽ.എ. അഭിവാദ്യം ചെയ്തു. സീനിയർ ജേർണലിസ്റ്റ് സി.കെ.എ.ജബ്ബാർ സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യ, ഡി.സി.സി.പ്രസിഡൻറ് അഡ്വ.മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്റി റജിൽ മാക്കുറ്റി, സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ്, മുസ്ലി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുൽകരീം ചേലേരി, സെക്രട്ടറി, കെ.പി.താഹിർ, സി.എം.പി.സംസ്ഥാന സെക്രട്ടറി സി.എ. അജീർ, ജമാഅത്തെ ഇസ്‍ലാമി ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാജിദ് നദ്‍വി,കഥാകാരൻ കെ.ടി.ബാബുരാജ്, എഴുത്തുകാരൻ സതീശന്‍ മൊറാഴ, കോർപറേഷൻ മുൻ മെമ്പർ സി. സമീര്‍, , മട്ടന്നൂര്‍ സുരേന്ദ്രൻ (പ്രസ്ക്ലബ്ബ്) ദേവദാസ് തളാപ്പ്, കെ.മുഹമ്മദ് ഹനീഫ് , കളത്തില്‍ ബഷീർ (ഡയലോഗ് സെൻറർ), സനൂപ് (എസ്.യു.സി.ഐ.) എന്നിവർ പങ്കെടുത്തു.
No comments
Post a Comment