Header Ads

  • Breaking News

    കോൺഗ്രസ്സ് പ്രവർത്തകയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു ; യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിനെതിരെ കേസ്

     


    തൃശൂർ : 

    സഹപ്രവർത്തകയായ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. കയ്പമംഗലം സ്വദേശിനിയായ കോൺഗ്രസ്സ് പ്രവർത്തകയുടെ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ഉപയോഗിച്ച് നഗ്ന ചിത്രങ്ങളാക്കി മാറ്റിയ ശേഷം പ്രചരിപ്പിക്കുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


    യുവതിയുടെ പേരും പദവിയുമുൾപ്പെടെ ചിത്രത്തിനൊപ്പം പ്രചരിപ്പിച്ചു. ഈ മാസം ഒൻപതാം തീയതി മുതലാണ് യുവതിയുടെ നഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകൾ പരാതിയോടൊപ്പം യുവതി നൽകിയിട്ടുണ്ട്.


    യുവതിയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ്സ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ്, മണ്ഡലം ഭാരവാഹി അഫ്സൽ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ശോഭസുബിൻ കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് ന് വേണ്ടി കൈപ്പ മംഗലത്ത് നിന്നും മത്സരിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad