തളിപ്പറമ്പിലെ മൊബൈൽ മോഷ്ടാവായ ഉത്തരേന്ത്യക്കാരൻ പിടിയിൽ
തളിപ്പറമ്പില്‍ മൂന്ന് മൊബൈലുകളുമായി ഉത്തരേന്ത്യക്കാരനായ മൊബൈല്‍ മോഷ്ടാവ് പിടിയില്‍. മൊബൈല്‍ ഷോപ്പ് ജീവനക്കാരുടെ ജാഗ്രതയിലാണ് മോഷ്ടാവ് വലയിലായത്. തളിപ്പറമ്പ മാര്‍ക്കറ്റ് റോഡിലെ മൊബൈല്‍ ഷോപ്പില്‍ മോഷ്ടിച്ച മൊബൈലുകളുമായി എത്തിയ ഉത്തരേന്ത്യക്കാരനായ യുവാവിനെയാണ് ഷോപ്പ് ഉടമകള്‍ പോലീസിലേല്‍പ്പിച്ചത്.
തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ ഹല മൊബൈല്‍ ഷോപ്പില്‍ എത്തിയ ഉത്തരേന്ത്യക്കാരനായ ഹൈദര്‍ അലമിനെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മൊബൈല്‍ റീട്ടെയിലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ഇടപെട്ട് പോലീസില്‍ ഏല്‍പ്പിച്ചത്.
മൊബൈല്‍ വില്‍പ്പനക്ക് എത്തുന്ന സമയത്തും പാസ് വേഡ് അണ്‍ലോക്ക് ചെയ്യാനായി കൊണ്ടുവരുന്നവരോടും അവരുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് വാങ്ങി വയ്ക്കണമെന്ന് മൊബൈല്‍ റീട്ടെയിലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതനുസരിച്ച് ഹൈദര്‍ അലമിനോട് തിരിച്ചറിയല്‍ രേഖ ചോദിച്ചപ്പോള്‍ നല്കാന് വിസമ്മതിച്ചു. സംശയം തോന്നി അസോസിയേഷന് ഭാരവാഹികളെ വിവരമറിയിച്ചു. അവര്‍ സ്ഥലത്തെത്തി ഹൈദറിന്റെ ബാഗ് പരിശോധിച്ചപ്പോള്‍ വേറെയും മൂന്ന് മൊബൈലുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് ഇവര്‍ പോലിസില്‍ വിവരമറിയിച്ചത്.
ബുധനാഴ്ചയും ഇത്തരത്തില്‍ പിടികൂടിയ ഒരാളെ പോലീസിന് കൈമാറിയിരുന്നതായി അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. മൊബൈല്‍ റീട്ടെയിലേഴ്സ്അസോസിയേഷന് എന്ന സംഘടന മൊബൈല്‍ മോഷ്ടാക്കളെ കണ്ടെത്തുന്നതിന് ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
എല്ലാ ജില്ലകളിലും വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച് ഇവര്‍ നടത്തുന്ന ഇടപെടലിലൂടെ മോഷണം പോയ നിരവധി മൊബൈലുകളാണ് ഉടമസ്ഥര്‍ക്ക് തിരികെ ലഭിക്കുന്നത്.
No comments
Post a Comment