Header Ads

  • Breaking News

    ബിസിനസ്സിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയിൽ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

     


    തളിപ്പറമ്പ്: 

    ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയെടുത്ത പ്രതി പിടിയിൽ.ചെന്നൈ കേന്ദ്രീകരിച്ച് ആരംഭിക്കുന്നനാസയുടെ ഡയരക്ട് കോൺട്രാക്ട്സ്പേസ് ടെക്നോളജി കമ്പനിയുടെ ഭാഗമായി തങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശി റിട്ട. ഉദ്യോഗസ്ഥൻ പി.ഭാർഗവൻ്റെ ഒരു കോടി 26 ,48,412 ലക്ഷം രൂപയും 20 പവൻ്റെ ആഭരണങ്ങളും തട്ടിയെടുത്ത പ്രതിയെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു.


    കോഴിക്കോട് പേരാമ്പ്ര കോടേരിച്ചാൽ സ്വദേശി വാഴാട്ട് ഹൗസിൽ ബിജുകുമാറിനെ (36)യാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.പി .വി.മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.ദിനേശൻ, പോലീസ് ഉദ്യോഗസ്ഥരായ സുജിത്ത്, പ്രശാന്ത് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.


    ഉന്നത വിദ്യാഭ്യാസം നേടിയ മകനെ ചെന്നൈ കേന്ദ്രീകരിച്ച് തുടങ്ങുന്ന നാസ പ്രൊജക്ടിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച്ബിജുകുമാർ സുഹൃത്തുക്കളായ സുമേഷ്, പ്രശാന്ത് എന്നിവരുടെ സഹായത്തോടെ 2015 മുതൽ 2020 വരെയുള്ള അഞ്ച് വർഷ കാലയളവിൽ നേരിട്ട്പണമായും ബാങ്ക് അക്കൗണ്ട് വഴിയും ഒരു കോടി 26,48,412 ലക്ഷം രൂപയും പരാതിക്കാരനെയും ഭാര്യയെയും വിശ്വാസത്തിലെടുത്ത് 20 പവൻ്റെ സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു.


    പിന്നീട്മകനെ പ്രൊജക്ടിൽ പങ്കാളിയാക്കുകയോ കൊടുത്ത പണം തിരിച്ചുനൽകാതെയും വിശ്വാസ വഞ്ചന നടത്തിയതിനെ തുടർന്ന് ദമ്പതികൾ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.ഒരു കോടിയിൽപരം രൂപ തട്ടിയെടുത്ത കേസ് ആയതിനാൽ കേസന്വേഷണം റൂറൽ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയായിരുന്നു.


    തുടർന്ന് കഴിഞ്ഞ മാസംഅന്വേഷണം ഏറ്റെടുത്ത ഡിവൈ.എസ്.പി.പി .വി.മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അന്വേഷിച്ച് പേരാമ്പ്രയിലെത്തിയെങ്കിലും ഇയാൾ നാട്ടിൽ നിന്ന് മുങ്ങിയതായി തിരിച്ചറിഞ്ഞു. തട്ടിയെടുത്ത പണം കൊണ്ട് പേരാമ്പ്ര കൂരാച്ചുണ്ടിലും മറ്റുമായി ഇയാൾ അഞ്ചോളം ബേക്കറി തുടങ്ങുവാനുള്ള ഇൻ്റീരിയൽ വർക്ക് നടത്തി വരുന്നതായി കണ്ടെത്തി.തുടർന്ന് അന്വേഷണ സംഘം നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് തമിഴ്നാട്ടിലെ ഉദുമൽപേട്ടിൽ വെച്ച് പ്രതിയെ അറസ്റ്റു ചെയ്തത്.


    ചെന്നൈ ഐ.എ.ടിയിൽ നിന്നും ബിടെക് എഞ്ചിനീയർ ബിരുദധാരിയാണെന്നാണ് ഇയാൾ വിശ്വസിപ്പിച്ചിരുന്നത്. ദമ്പതികളുടെ മകളുടെ എം.ബി.ബി എസ് മെഡിക്കൽ സീറ്റ് പ്രവേശനഘട്ടത്തിലാണ് അറസ്റ്റിലായ ബിജു കുമാറുമായി തട്ടിപ്പിനിരയായവർ പരിചയപ്പെട്ടത്.ഇയാളുടെ വാക്ചാതുര്യത്തിലാണ് ഇവർ കബളിപ്പിക്കപ്പെട്ടത്. അന്വേഷണ സംഘം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad