Header Ads

  • Breaking News

    ഭർത്താവും രണ്ടാം ഭാര്യയും ചേർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും ജീവനക്കാരെ കബളിപ്പിച്ച് തട്ടിയത് ലക്ഷങ്ങൾ

     


    തിരുവനന്തപുരം : 

    തിരുവല്ലം വണ്ടിത്തടത്ത് പ്രവർത്തിക്കുന്ന സ്വകര്യ പണമിടപാട് സ്ഥാപനത്തിൽ മുക്ക് പണ്ടം പണയപ്പെടുത്തി 1,20,000 രൂപ തട്ടിയടുത്ത സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ സ്വദേശി അബ്‌ദുൾ റഹിമാൻ, രണ്ടാം ഭാര്യ റംസി എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്.


    ജനുവരി 15 നാണ് കേസിലെ പ്രതികളായ അബ്ദുൽ റഹ്മാനും,റംസിയും തിരുവല്ലം വണ്ടിത്തടത്ത് പ്രവർത്തിക്കുന്ന അപർണ ഫിനാൻസിൽ മുക്കുപണ്ടം പണയം വെച്ചത്. ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം പണയംവെച്ച് 1,20,000 രൂപ കൈക്കലാക്കിയ പ്രതികൾ തിരക്കിട്ട് ഇറങ്ങുന്നതിൽ സംശയം തോന്നിയ ജീവനക്കാർ ഇവരെ പുറകിൽ നിന്ന് വിളിച്ചെങ്കിലും പ്രതികൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പണയം വെച്ചത് മുക്ക് പണ്ടമാണെന്ന് തെളിയുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.


    അതേസമയം പണയം വെയ്ക്കുന്നതിനായി വാങ്ങിയ രേഖയിൽ മൊബൈൽ നമ്പറിന്റെ ഒൻപത് അക്കങ്ങൾ മാത്രമാണ് ഇവർ രേഖപ്പെടുത്തിയത്. സ്ഥാപനത്തിൽ സിസിടിവി ഇല്ലാത്തതിനാൽ പ്രതികളെ പെട്ടെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. തുടർന്ന് പ്രതികൾ വന്ന വെള്ള സ്വിഫ്റ്റ് കാർ കേന്ദ്രീകരിച്ച് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്.

    No comments

    Post Top Ad

    Post Bottom Ad