Header Ads

  • Breaking News

    മിനിമം ചാര്‍ജ് 12 രൂപയാക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്


    തിരുവനന്തപുരം • മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ഥികളുടെ ബസ് നിരക്കും വര്‍ധിപ്പിക്കണം. നിരക്ക് കൂട്ടാന്‍ സമ്മതിച്ച സര്‍ക്കാര്‍ നാലു മാസമായിട്ടും വാക്കുപാലിച്ചില്ല, ബജറ്റിലും പരിഗണിച്ചില്ല. രണ്ടുദിവസത്തിനകം സമരപ്രഖ്യാപനമുണ്ടാകുമെന്നും ബസ് ഉടമകൾ അറിയിച്ചു.

    നിലവിൽ എട്ടു രൂപയാണ് മിനിമം ചാർജ്. 2.5 കിലോമീറ്റർ ദൂരത്തിനു മിനിമം ചാർജ് 8 രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്താനുള്ള ഗതാഗത വകുപ്പിന്റെ ശുപാർശയ്ക്കു മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയിരുന്നെങ്കിലും നടപ്പായിരുന്നില്ല.


    No comments

    Post Top Ad

    Post Bottom Ad