Header Ads

  • Breaking News

    12 വയസ് മുതലുള്ള കുട്ടികൾക്ക് ബുധനാഴ്ച മുതൽ കോവിഡ് വാക്‌സിൻ നൽകും



    ന്യൂഡൽഹി: 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ ബുധനാഴ്ച തുടങ്ങും. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് വികസിപ്പിച്ച കോർബോവാക്സാണ് കുട്ടികൾക്ക് നൽകുക.

    അറുപതു വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബുധനാഴ്ച മുതൽ ബൂസ്റ്റർ ഡോസ് നൽകാനും തീരുമാനമായി. നിലവിൽ അറുപതു വയസ്സിന് മുകളിലുള്ള മറ്റു അസുഖങ്ങളുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇത് എല്ലാവർക്കും നൽകാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ വർഷം ജനുവരി മുതലാണ് രാജ്യത്ത് ബൂസ്റ്റർ ഡോസ് നൽകാൻ തുടങ്ങിയത്.

    2021 ജനുവരിയിൽ ഇന്ത്യയിൽ തുടങ്ങിയ വാക്സിനേഷൻ പദ്ധതിയിൽ ആദ്യം വാക്സിൻ സ്വീകരിച്ചത് ആരോഗ്യ പ്രവർത്തകരാണ്. മാർച്ചിൽ അറുപത് വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങി. രണ്ടു മാസത്തിന് ശേഷം പതിനെട്ട് വയസിന് മുകളിലുള്ളവരും വാക്സിനേഷന്റെ ഭാഗമായി. ജനുവരിയിൽ 15 മുതൽ 18 വയസ്സ് മുതലുള്ള കുട്ടികൾക്കും വാക്സിൻ നൽകാൻ തുടങ്ങി. രാജ്യം ഇതുവരെ 180 കോടിയിൽ അധികം ഡോസ് വാക്സിനാണ് നൽകിയത്.

    No comments

    Post Top Ad

    Post Bottom Ad