Header Ads

  • Breaking News

    കോവിഡ് ബാധിക്കാത്തവർക്ക് സർക്കാർ 2000 രൂപ പാരിതോഷികമായി നൽകുന്നുവെന്ന വാട്സാപ്പ് സന്ദേശം വ്യാജം ;കേരള പോലീസ് മുന്നറിയിപ്പ്

    കോവിഡ് ബാധിക്കാത്തവർക്ക് സർക്കാർ 2000 രൂപ പാരിതോഷികമായി  നൽകുന്നുവെന്ന ഒരു സന്ദേശം വാട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. സന്ദേശത്തോടൊപ്പം ഒരു ലിങ്കും നൽകുന്നുണ്ട്. ഗുണഭോക്താക്കളുടെ കൂട്ടത്തിൽ നമ്മുടെ പേരുമുണ്ടോയെന്നറിയാൻ ലിങ്കിൽ കയറി ആധാർ നമ്പർ ഉപയോഗിച്ച് സെർച്ച് ചെയ്യാനും സന്ദേശത്തിൽ പറയുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന സന്ദേശം ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രാങ്കാണ്.

    തന്നിരിക്കുന്ന ലിങ്ക് ഒരു ടെലിഗ്രാഫ് ഫയലിന്റേതാണ്. പ്രശസ്ത മെസ്സേജിങ് ആപ്പ് ഗ്രൂപ്പായ ടെലിഗ്രാമിന്റെ ഒരു പബ്ലിഷിംഗ് ടൂളാണ് ടെലിഗ്രാഫ്. ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്നും കൊവിഡ് ബാധിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള പി ഐ ബിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ അറിയിപ്പുള്ളത്.


    No comments

    Post Top Ad

    Post Bottom Ad