ബജറ്റിൽ കല്യാശ്ശേരി മണ്ഡലത്തിൽ 51 കോടിയുടെ വികസനസംസ്ഥാന പദ്ധതികൾക്ക് അംഗീകാരം
സംസ്ഥാന ബജറ്റിൽ കല്യാശ്ശേരി മണ്ഡലത്തിൽ 51 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരലഭിച്ചതായി എംഎൽഎ എം വിജിൻ അറിയിച്ചു.
🔷കല്യാശ്ശേരി മണ്ഡലത്തിലെ 10 ഗ്രാമ പഞ്ചായത്തുകളിൽ ഉപ്പ് വെള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കും ബണ്ട് നിർമ്മാണത്തിനും - 4 കോടി രൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ചു.
🔷കണ്ണൂർ (പരിയാരം) ഗവ മെഡിക്കൽ കോളേജിൻ്റെ അടിസ്ഥാന സൗകര്യ വികസനം, ഉപകരണങ്ങൾ വാങ്ങുന്നതിനും നിർമ്മാണ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനും 24 കോടി രൂപയും, ദന്തൽ കോളേജിൽ ഉപകരണങ്ങൾ വാങ്ങുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും 3.20 കോടിയും,
നഴ്സിംഗ് കോളേജ് നിർമ്മാണത്തിന് 4 കോടി രൂപയും ഉൾപ്പടെ 31. 20 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് ബജറ്റിൽ തുക വകയിരുത്തിയത്.
🔷പരിയാരം ഗവ ആയുർവേദ കോളേജിൻ്റെ
അടിസ്ഥാന സൗകര്യ വികസനത്തിനും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനും 5.55 കോടിയും, ഹോസ്റ്റൽ നിർമ്മാണത്തിന് 2 കോടിയും, മാനസികാരോഗ്യ ആശുപത്രി കെട്ടിട നിർമ്മാണത്തിന് 1.50 കോടി രൂപയും ഉൾപ്പടെ 9.05 കോടി രൂപയും അനുവദിച്ചു.
🔷കണ്ണപുരം - മാട്ടൂൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇടക്കേപ്പുറം- പാറയിൽമുക്ക് - ഇനകീയ വായനശാല - അയ്യോത്ത് മടക്കര റോഡ്,
ചെറുതാഴം പഞ്ചായത്തിലെ -ഏഴിലോട് കോളനി സ്റ്റോപ്പ് -പുറച്ചേരി -നരീക്കാം പള്ളി റോഡ്,
കുഞ്ഞിമംഗലം -കണ്ടംകുളങ്ങര -മൂശാരി കോവ്വിൽ -ഏഴിമല റെയിൽവേ സ്റ്റേഷൻ റോഡ് , മാടായി - ചൈനാ ക്ലേ റോഡ് എന്നീ ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവൃത്തിക്ക് 3.50 കോടി രൂപയും അനുവദിച്ചു.
🔷പട്ടുവം പഞ്ചായത്തിലെ കവിൻ മുനമ്പ്- മുള്ളൂൽ - വെള്ളിക്കീൽ - ഏഴാംമയിൽ റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിക്ക് 2. 5 കോടിയും
🔷മാടായിക്കാവ് ക്ഷേത്ര കലാ അക്കാദമിക്ക്- 25.50 ലക്ഷം രൂപയും ബജറ്റിൽ അനുവദിച്ചു.
*ടോക്കൺ തുക അനുവദിച്ച പദ്ധതികൾ*
1.കണ്ണൂർ ഗവമെഡിക്കൽ കോളേജിൽ ഫോറൻസിക് സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫാർമസ്യൂട്ടിക്കൽ സയൻസിന് പുതിയ കെട്ടിടം
2.പരിയാരം ഗവ ആയൂർവേദ കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മാണം
3.പരിയാരം ഗവ ആയൂർവേദ കോളേജിൽ Eye & ENT ആശുപത്രി കെട്ടിടം
4.മാടായി റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം
5.പട്ടുവം IHRD കോളേജിൽ പുതിയ കെട്ടിടം,ചുറ്റുമതിൽ,
നെരുവമ്പ്രം IHRD കോളേജിൽ പുതിയ കെട്ടിടം, ഓഡിറ്റോറിയം, കല്യാശ്ശേരി മോഡൽ പോളിടെക്‌നിക്കിന് കെട്ടിടം
6. കണ്ണപുരം ബ്രിഡ്ജ് - സിആർസി റോഡ് മെക്കാഡം ടാറിംഗ്
7.ഇരിണാവ് - മടക്കര റോഡ് മെക്കാഡം ടാറിംഗ്
8. കുപ്പം - മുതുകുട-പാറമേൽക്കാവ് - കാവുങ്കൽ റോഡ് മെക്കാഡം ടാറിംഗ്
9 കണ്ടോംന്താർ - ചെറുവിച്ചേരി-ഭൂതാനം കോളനി റോഡ് മെക്കാഡം ടാറിംഗ്
10.പുറക്കുന്ന്-പേരൂർകാനായി - നരിക്കാംവള്ളി റോഡ് മെക്കാഡം ടാറിംഗ്
11.പഴയങ്ങാടി -മാടായി - മാട്ടൂൽ-റോഡ് ഉപരിതലം അഭിവൃദ്ധിപ്പെടുത്തൽ
12. പിലാത്തറ - പാപ്പിനിശ്ശേരി KSTP റോഡ് ഉപരിതലം അഭിവൃദ്ധിപ്പെടുത്തൽ
13. പൊന്നുരുക്കിപ്പാറ - കാരകുണ്ട് - മടന്തട്ട റോഡ് മെക്കാഡം ടാറിംഗ്
14. ചെറുകുന്ന് ബാപ്പുക്കൽ തോടിനു കുറുകെ മുണ്ടപ്രത്തും, മുട്ടിൽ കാപ്പിലും പാലത്തോട് കൂടിയ ഉപ്പുവെള്ള പ്രതിരോധ ബണ്ട് നിർമ്മാണം.
15. മാടായി ഐ ടി ഐ യിൽ മെക്കാനിക്ക് മെഡിക്കൽ ഇലക്ട്രോണിക്സ്, ഫാഷൻ ഡിസൈനിംഗ് ടെക്നോളജി കോഴ്സ്
16. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ കാരകുണ്ട് വെള്ളച്ചാട്ടം ടൂറിസം പദ്ധതി
17. മാട്ടൂൽ ബീച്ച് ടൂറിസം പദ്ധതി
ടോക്കൺ പ്രൊവിഷൻ അനുവദിച്ചപദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കുകയും, ഭരണാനുമതി ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണെന്ന് എംഎൽഎ അറിയിച്ചു.
No comments
Post a Comment