Header Ads

  • Breaking News

    ചുട്ടുപൊള്ളുന്ന ചൂടിന് നേരിയ ശമനമായി ചൊവ്വാഴ്ച മുതല്‍ വേനല്‍ മഴ



     

    തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍, വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുതലുള്ള പ്രദേശങ്ങളില്‍ മഴ ലഭിക്കും. തെക്കന്‍ കേരളത്തിലാണ്, മഴയ്ക്ക് കൂടുതല്‍ സാദ്ധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

    ചൊവ്വാഴ്ച വൈകിട്ടോടെ തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ മഴക്ക് സാദ്ധ്യതയുണ്ട്. കണ്ണൂര്‍, വയനാട് വനമേഖലകളിലും മഴ പെയ്തേക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയിലും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം.

    തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴക്ക് സാദ്ധ്യതയുണ്ട്. മാര്‍ച്ച് 20 വരെ ശരാശരി വേനല്‍മഴ ലഭിച്ചേക്കും. അടുത്തയാഴ്ചയോടെ, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇതോടെ, സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

     


    No comments

    Post Top Ad

    Post Bottom Ad