എല്ലാ കാരുണ്യ ഫാര്‍മസികളിലും അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം: നിർദ്ദേശം നൽകി വീണ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാര്‍മസികളിലും പരിശോധന നടത്തി 10 ദിവസത്തിനകം അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് കെഎംഎസ്സിഎല് മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആശുപത്രികള്‍ക്ക് കീഴിലുള്ള ഫാര്‍മസികളിലും കൃത്യമായ ഇടവേളകളില്‍ പര്‍ച്ചേസ് കമ്മിറ്റികള്‍ ചേർന്ന് സൂപ്രണ്ടുമാര്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമല്ലെന്നും ലഭ്യമല്ലാത്ത മരുന്നുകളുടെ വിവരങ്ങള്‍ കെഎംഎസ്സിഎല്ലിന് നല്‍കിയിരുന്നില്ലെന്നും മന്ത്രി നേരിട്ട് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡിപ്പോ മാനേജരെ സസ്പെന്‍ഡ് ചെയ്തു. എല്ലാ കാരുണ്യ ഫാര്‍മസികളിലെയും ഡിപ്പോ മാനേജര്‍മാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ ഇന്‍ഡന്റ് കെഎംഎസ്സിഎല്ലിനെ അടിയന്തരമായി അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
‘ഇങ്ങനെ മതിയോ? ഇനിയിപ്പോൾ ഇതാകുമോ ഉദ്ദേശിച്ചത്’: കെ സുധാകരനെ പരിഹസിച്ച് വി ശിവൻകുട്ടി
ഡോക്ടര്‍മാരും വകുപ്പുമേധാവികളും ആശുപത്രി സൂപ്രണ്ടുമാരും യോഗം ചേര്‍ന്ന് മരുന്നുകളുടെയും ശസ്ത്രക്രിയക്ക് ആവശ്യമായ ഇംപ്ലാന്റുകളുടെയും അനുബന്ധ സാമഗ്രികളുടെയും പട്ടിക തയാറാക്കണമെന്നും ഇത് ആശുപത്രി മേധാവികള്‍ ഉറപ്പ് വരുത്തണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു.
No comments
Post a Comment