മാരകലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ
കണ്ണൂർ .കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നുകളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് കൊയിലാണ്ടി തുറയൂർ സ്വദേശി നടക്കൽ ഹൗസിൽ സുഹൈലിനെ (25)യാണ്
കണ്ണൂർഎക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എം.ജിജിൽ കുമാറും സംഘവും അറസ്റ്റു ചെയ്തത്.വാഹന പരിശോധനക്കിടെ ബല്ലാർഡ് മൂന്നാം പീടികക്ക് സമീപം വെച്ചാണ് മാരകലഹരി മരുന്നായ
.335 ഗ്രാം എൽ എസ് ഡിയും, 15 .37 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായത്. കണ്ണൂർ ഭാഗത്ത് വില്പനക്കെത്തിച്ച മയക്കുമരുന്നുമായാണ് യുവാവ് പിടിയിലായത്.പ്രതിയിൽ നിന്ന് ഇടപാടുകാരുമായി ബന്ധപ്പെടാൻ ഉപയോഗിച്ച മൊബെൽ ഫോണും 1000 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു.
എക്സൈസ് ഇൻ്റലിജൻസിലെ പ്രിവൻ്റീവ് ഓഫീസർ സി.വി.ദിലീപിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്. മയക്കുമരുന്നു കടത്താൻ ഉപയോഗിച്ച കെ എൽ.10. എ കെ. 2483 നമ്പർ ടയോട്ട കാർ അധികൃതർ കസ്റ്റഡിയിലെടുത്തു.റെയ്ഡിൽപ്രിവൻ്റീവ് ഓഫീസർമാരായ വിജയൻ.കെ.പി, ഷിബു.കെ.സി, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പുരുഷോത്തമൻ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ പങ്കജാക്ഷൻ.സി, സുജിത്ത്.ഇ, പ്രവീൺ.എം, ഷിബു.ഒ.വി എന്നിവരും ഉണ്ടായിരുന്നു.
No comments
Post a Comment