കാർഷിക മേഖലയ്ക്ക് മുൻഗണന നൽകി ഏഴോം ഗ്രാമപ്പഞ്ചായത്തും
ഏഴോം ഗ്രാമപ്പഞ്ചായത്ത് 2022-23 വാർഷിക ബജറ്റ് കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് കെ. എൻ. ഗീത അവതരിപ്പിച്ചു. കാർഷിക മേഖലയ്ക്ക് മുൻഗണന നൽകിയുള്ളതാണ് ബജറ്റ്. പ്രസിഡന്റ് പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
ബജറ്റിൽ കാർഷികമേഖലയ്ക്ക് ഒരുകോടി രൂപയും സേവനമേഖലയ്ക്ക് 4. 11 കോടി രൂപയും പശ്ചാത്തലമേഖലയ്ക്ക് 74 ലക്ഷം രൂപയും, പട്ടികജാതി വികസനത്തിന് 40 ലക്ഷം രൂപയും നീക്കിവെച്ചു. 16. 6 കോടി രൂപ വരവും 14 കോടി രൂപ ചെലവും രണ്ടുകോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നത്.
No comments
Post a Comment