തൊഴുതു നിൽക്കെ കള്ളൻ മാല മോഷ്ടിച്ചു, വാവിട്ട് കരഞ്ഞു വീട്ടമ്മ ക്ഷേത്ര നടയിൽ: സ്വന്തം വളകൾ ഊരിക്കൊടുത്തു യുവതി
കൊട്ടാരക്കര: ക്ഷേത്ര നടയിൽ തൊഴുതുകൊണ്ടിരിക്കെ യുവതിയുടെ മാല മോഷ്ടിച്ചു. പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട് വീട്ടീല്‍ സുഭദ്ര(67)യുടെ മാലയാണ് മോഷണം പോയത്.
സ്വർണ്ണം നഷ്ടപ്പെട്ടതോടെ സങ്കടപ്പെട്ട് വീട്ടമ്മ ക്ഷേത്ര നടയിൽ വച്ച് കരയാൻ തുടങ്ങി. എന്നാൽ, ഇത് കണ്ട ഒരു യുവതി അവരുടെ രണ്ട് വളകൾ വീട്ടമയ്ക്ക് ഊരിക്കൊടുക്കുകയും, ഇത് വിറ്റ് മാല വാങ്ങിക്കൂ എന്നും, മാല വാങ്ങിയ ശേഷം ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിയ്ക്കൂ എന്നും പറയുകയും ചെയ്തു.
ഈ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ വളകൾ ഊരി നൽകിയ യുവതിയെ തിരഞ്ഞാണ് ഇപ്പോൾ പലരും നടക്കുന്നത്. രണ്ടു പവനോളം വരുന്ന വളയാണ് യുവതി നല്‍കിയത്. അതേസമയം, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്ക് സ്ത്രീയെ കണ്ടെത്താനായില്ല.
No comments
Post a Comment