Header Ads

  • Breaking News

    ബസ്, ഓ​ട്ടോ, ടാ​ക്സി നി​ര​ക്ക് വ​ർ​ദ്ധ​ന ഒ​രു​മി​ച്ച്: ആ​ന്‍റ​ണി രാ​ജു



    തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ, ടാ​ക്സി യാ​ത്രാ നി​ര​ക്ക് വ​ർ​ദ്ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്ന് വ്യക്തമാക്കി ഗ​താ​ഗ​തവകുപ്പ് മന്ത്രി ആ​ന്‍റ​ണി രാ​ജു. ബസ്, ഓ​ട്ടോ, ടാ​ക്സി എ​ന്നി​വ​യു​ടെ യാ​ത്രാ​നി​ര​ക്ക് വ​ർ​ദ്ധ​ന ഒ​രു​മി​ച്ച് പ്ര​ഖ്യാ​പി​ക്കുമെന്നും ഓ​ട്ടോ, ടാ​ക്സി യാ​ത്രാ നി​ര​ക്ക് വ​ർ​ദ്ധ​നയുമായി ബന്ധപ്പെട്ട് ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മി​റ്റി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ടെന്നും മന്ത്രി വ്യക്തമാക്കി.

    ഓ​ട്ടോ നി​ര​ക്ക് ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​ന് 30 രൂ​പ​യും ശേ​ഷ​മു​ള്ള ഓ​രാ കി​ലോ​മീ​റ്റ​റി​നും 15 രൂ​പ വീ​ത​വു​മാ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ൽ, ഓ​ട്ടോ​യു​ടെ രാ​ത്രി യാ​ത്രാ നി​ര​ക്കി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

    ടാ​ക്സി നി​ര​ക്ക് (1500 സി​സി) അ​ഞ്ചു കി​ലോ​മീ​റ്റ​ർ വ​രെ 210 രൂ​പ​യും ശേ​ഷ​മു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 18 രൂ​പ വീ​ത​വു​മാ​യി​രി​ക്കും. 1500 സി​സി​ക്ക് മു​ക​ളി​ലു​ള്ള ടാ​ക്സി​ക്ക് മി​നി​മം നി​ര​ക്ക് 240 രൂ​പ​യാ​യി​രി​ക്കും. ഇത് സംബന്ധിച്ച് സ​ർ​ക്കാ​ർ‍ കൃത്യ​മാ​യി പ​ഠി​ച്ച​ശേ​ഷം നി​ര​ക്കി​ൽ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്ന് മ​ന്ത്രി പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad