Header Ads

  • Breaking News

    വാട്സാപ്പിലൂടെ ഇനി ഡിജിലോക്കർ രേഖകൾ ഡൗൺലോഡ് ചെയ്യാം



    ന്യൂഡൽഹി • വാട്സാപ്പിലൂടെ ഇനി ഡിജിലോക്കർ രേഖകൾ ഡൗൺലോഡ് ചെയ്യാം. ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ കേന്ദ്ര സർക്കാർ നൽകുന്ന സേവനമാണ് ഡിജിലോക്കർ. ഇതിലെ രേഖകൾ വാട്സാപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യമാണ് ഐടി മന്ത്രാലയത്തിനു കീഴിലുള്ള ‘MyGov’ ആരംഭിച്ചിരിക്കുന്നത്.


    • 9013151515 എന്ന നമ്പർ (MyGov Helpdesk) ഫോണിൽ സേവ് ചെയ്ത് വാട്സാപ്പിൽ തുറക്കുക. ശരിയായ നമ്പറാണെന്ന് ഉറപ്പാക്കാൻ പച്ച ടിക് മാർക് ഉണ്ടോയെന്നു പരിശോധിക്കുക.


    • ഈ നമ്പറിലേക്ക് 'hi' എന്ന മെസേജ് അയച്ചാൽ 'Cowin Services', 'Digilocker Services' എന്നിങ്ങനെ 2 മെനു കാണാം. ഇതിൽ ഡിജിലോക്കർ തിരഞ്ഞെടുക്കുക.


    • നിലവിൽ ഡിജിലോക്കർ അക്കൗണ്ട് ഉണ്ടോയെന്ന ചോദ്യത്തിന് ‘യെസ്’ അല്ലെങ്കിൽ ‘നോ’ നൽകുക. ഡിജിലോക്കർ അക്കൗണ്ട് ഇല്ലാത്തവരാണെങ്കിൽ ‘നോ’ നൽകിയാൽ അക്കൗണ്ട് സജ്ജമാക്കാനുള്ള മെനു ലഭ്യമാകും.


    • അക്കൗണ്ട് ഉള്ളവർ ‘യെസ്’ നൽകിയ ശേഷം 12 അക്ക ആധാർ നമ്പർ സ്പേസ് ഇടാതെ ടൈപ് ചെയ്ത് അയയ്ക്കുക.


    • ഫോണിൽ എസ്എംഎസ് ആയി ലഭിക്കുന്ന ഒടിപി (വൺ ടൈം പാസ്‌വേഡ്) നൽകുക.


    • നിങ്ങളുടെ ഡിജിലോക്കറിലുള്ള രേഖകൾ ഏതൊക്കെയെന്ന് എഴുതിക്കാണിക്കും. ഡൗൺലോഡ് ചെയ്യേണ്ട രേഖയുടെ നേരെയുള്ള സംഖ്യ ടൈപ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ രേഖ ലഭിക്കും.


    • 'Cowin Services' ഓപ്ഷൻ ആദ്യം തിരഞ്ഞെടുത്താൽ വാക്സീൻ ബുക്ക് ചെയ്യാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും പറ്റും.

    No comments

    Post Top Ad

    Post Bottom Ad