Header Ads

  • Breaking News

    കോവിഡ് കാലത്തെ യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കൽ: മാപ്പാക്കണമെന്ന് പോലീസ്




    കണ്ണൂര്‍: കോവിഡ് കാലത്തെ ലോക്ക്ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ ഏത്തമിടീച്ച ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടി തെറ്റായിരുന്നെന്നും പൊറുക്കണമെന്നും പോലീസ്. മനുഷ്യാവകാശ കമ്മീഷനോടാണ് പോലീസിന്റെ ക്ഷമാപണം. സംഭവത്തിൽ, മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പോലീസ് വീഴ്ച ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തിയത്.

    2020 മാര്‍ച്ച് 22-നാണ് യതീഷ് ചന്ദ്ര വളപട്ടണത്ത് തയ്യല്‍ക്കടയ്ക്ക് സമീപം നിന്നവരെ ഏത്തമിടീച്ചത്. രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് നല്ല ഉദ്ദേശ്യത്തില്‍ ചെയ്തതാണെങ്കിലും നടപടി തെറ്റാണെന്നും വീഴ്ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി അഭ്യര്‍ഥിച്ചു. നിയമ ലംഘനം കണ്ടെത്തിയാല്‍ നിയമമനുസരിച്ചുള്ള നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കി. തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് കോടതികളാണെന്നും അദ്ദേഹം വ്യക്തമാക്കി.


    No comments

    Post Top Ad

    Post Bottom Ad