Header Ads

  • Breaking News

    നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റിന്റെ ഉദ്ഘാടനവും ബഹു.ആരോഗ്യ വകുപ്പു മന്ത്രി ശ്രീമതി വീണാ ജോർജ്ജ് നിർവഹിച്ചു

    കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റിന്റെ ഉദ്ഘാടനവും ബഹു.ആരോഗ്യ വകുപ്പു മന്ത്രി ശ്രീമതി വീണാ ജോർജ്ജ് നിർവഹിച്ചു.

     




    പരിയാരം : - കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ കിഫ്ബി ഫണ്ടിൽ അനുവദിച്ച 35.52 കോടി രൂപ ചെലവിലാണ്  നവീകരണം.  പെയിന്റിംഗ്, കെട്ടിടത്തിലെ അറ്റകുറ്റപണികൾ, പുതിയ അഗ്നിശമന സുരക്ഷാ സംവിധാനമൊരുക്കൽ, മെഡിക്കൽ കോളേജ് കോംപൗണ്ടിലെ റോഡുകളുടെ നവീകരണം. ഹൈമാസ്റ്റ് ലൈറ്റുകൾ സജ്ജീകരിക്കൽ, അത്യാധുനിക ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ സംവിധാന മൊരുക്കൽ, കേന്ദ്രീകൃത ശീതീകരണ സംവിധാനം തുടങ്ങിയവയുൾപ്പെടുന്നതാണ്  നവീകരണ പ്രവൃത്തി. ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റിന് 1.74 കോടി രൂപയാണ് അനുവദിച്ചത്.


    ചടങ്ങിൽ മുൻ എംഎൽഎ ടി വി രാജേഷ് , തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം കൃഷ്ണൻ, കടന്നപ്പള്ളി-പാണപ്പുഴ  പഞ്ചായത്ത് പ്രസിഡൻ്റ്  ടി സുലജ,   ജെഡിഎംഇ (മെഡിക്കൽ) ഡോ തോമസ് മാത്യു, ഡിപി എം ഡോ. പി കെ അനിൽ കുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ അജയകുമാർ, മെഡിക്കൽ  സൂപ്രണ്ട് ഡോ.കെ സുദീപ്, വാപ്കോസ് ലിമിറ്റഡ് റീജിയണൽ മാനേജർ ദീപാങ്ക് അഗർവാൾ എന്നിവർ  സംസാരിച്ചു


    No comments

    Post Top Ad

    Post Bottom Ad