സ്കൂൾവിദ്യാർഥികളുടെ ആഘോഷം അതിരുവിട്ടാൽ നടപടി
സ്കൂൾ വിദ്യാർഥികളുടെ ആഘോഷം അതിരുവിടുന്നതിനെതിരേ കർശന മുന്നറിയിപ്പുമായി സർക്കാർ. എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ പഠനം കഴിഞ്ഞു പോകുന്നതിന്റെ ഭാഗമായുള്ള ഒത്തുചേരൽ ക്ലാസ് മുറികളിലും അസംബ്ലിഹാളിലും മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. ഈ പരിപാടികൾക്ക് അധ്യാപകരുടെ മേൽനോട്ടം വേണം. വിദ്യാർഥികൾ വാഹനങ്ങളുമായി സ്കൂൾ കാമ്പസിൽ പ്രവേശിക്കുന്നത് മേലധികാരികൾ തടയണം. അനിഷ്ട സംഭവങ്ങളുണ്ടായാൽ സ്കൂൾ അധികൃതർക്കെതിരേയും കടുത്ത നടപടികളുണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്.
No comments
Post a Comment