മലപ്പുറത്ത് 11കാരനെ കാണാതായി, മലകയറിയെന്ന് സംശയം : ഒടുവിൽ സംഭവിച്ചത്
മലപ്പുറം: എടവണ്ണയിൽ പതിനൊന്നു വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി പാറക്കൽ അഭിലാഷിന്റെ മകൻ ആദർശിനെയാണ് കാണാതായത്.
ഏഴു മണിയോടെയാണ് കുട്ടിയെ കാണാതായത്. വീടിനു സമീപത്തെ മലമുകളിലേക്ക് കുട്ടി കയറിയതായി സംശയം ഉണ്ടായതോടെ പൊലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചിൽ നടത്തി.
എന്നാൽ, മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വീടിന് മുന്നിലെ റബർ തോട്ടത്തിൽ തന്നെ കുട്ടിയെ കണ്ടെത്തി.
No comments
Post a Comment