Header Ads

  • Breaking News

    അഞ്ചു വയസുകാരിയെ ഉപദ്രവിച്ചു : വീട്ടുജോലിക്കാരിക്കെതിരെ കേസ്

     



    ഇടുക്കി: 

    അഞ്ചു വയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. മൂലമറ്റം സ്വദേശി തങ്കമ്മക്കെ (60) തിരെയാണ് കരിമണ്ണൂർ പൊലീസ് കേസെടുത്തത്.

    ഇടുക്കി കരിമണ്ണൂരിലാണ് സംഭവം. കരിമണ്ണൂരിലെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഇവർ അഞ്ച് വയസുകാരിയെ എടുത്ത് എറിയുന്ന സി സി ടി വി ദൃശ്യങ്ങൾ വീട്ടുകാർ കണ്ടിരുന്നു. ദൃശ്യങ്ങൾ സഹിതം, കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് ദിവസം മുൻപ് മാത്രം ജോലിക്ക് കയറിയ ഇവർ, കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.


    കുട്ടിയുടെ അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്. അച്ഛൻ സുഹൃത്തിനൊപ്പം യാത്ര പോയ സമയത്ത് അഞ്ച് വയസുകാരിയെയും അനുജനെയും നോക്കാൻ തങ്കമ്മയെ ഏൽപ്പിക്കുകയായിരുന്നു. വീട്ടിൽ തിരികെയെത്തിയ ശേഷം അച്ഛൻ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു.


    കുട്ടിയെ ഉപദ്രവിച്ചെന്ന് മനസിലായപ്പോൾ തങ്കമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തങ്കമ്മ ഒളിവിലാണ്. ഇവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് തങ്കമ്മക്കെതിരെ കേസെടുത്തിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad