പഞ്ചായത്ത് ഓഫിസ് വളപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുഖത്തു മർദനമേറ്റ പാടുകൾ: കൊന്നു കൊണ്ടുവന്നിട്ടതെന്ന് സംശയം
കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫിസ് വളപ്പിൽ കുമ്പളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ ഗുണ്ടയായ വടിവാൾ ഉണ്ണിയുടെ മകൻ രഞ്ജിത്താണ് മരിച്ചത്. ആരെങ്കിലും കൊന്നു കൊണ്ടുവന്നിട്ടതാണെന്നു സംശയിക്കുന്നുണ്ട്.
മുഖത്തു മർദനമേറ്റു ചോരയൊലിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ധ പരിശോധനയ്ക്കു ഫൊറൻസിക് ഉദ്യോഗസ്ഥർ എത്തുമെന്ന് പൊലീസ് പറഞ്ഞു.
No comments
Post a Comment