ചെറുകുന്നിലെ വിദ്യാർത്ഥിനിയുടെ വീട്ടിൽ പതിവായി എത്തിയിരുന്നത് തൃക്കരിപൂർ എളമ്പച്ചി താലിച്ചാലം സ്വദേശി; അർധരാത്രിയിൽ കാമുകിയുടെ വീട്ടിലെത്തിയ യുവാവിന്റെ ബൈക്ക് കത്തിച്ച് അജ്ഞാതരുടെ പ്രതികാരം; കേസെടുത്ത് കണ്ണപുരം പൊലീസ്
കണ്ണൂർ:
അർധരാത്രിയിൽ യുവതിയെ കാണാനെത്തിയ കാമുകന്റെ ബൈക്ക് അജ്ഞാതർ അഗ്‌നിക്കിരയാക്കിയതായി പരാതി. ചെറുകുന്ന് സ്വദേശിനിയായ യുവതിയുടെ വീട്ടിലെത്തിയ കാസർകോട് സ്വദേശിയായ യുവാവിന്റെ ബൈക്കാണ് കത്തിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിക്ക് ചെറുകുന്ന് മണികണ്ഠൻ ടാക്കീസ് ചൈനാ ക്‌ളേ റോഡിലാണ് സംഭവം.
തൃക്കരിപൂർ എളമ്പച്ചി താലിച്ചാലം സ്വദേശിയായ 23 വയസുകാരൻ സഞ്ചരിച്ച ബൈക്കാണ് അഗ്‌നിക്കിരയായത്. ഇയാളുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള പൾസർ ബൈക്കാണ് ഉപയോഗിച്ചിരുത്തത്. പല ദിവസങ്ങളിലായി ചെറുകുന്നിലെ വിദ്യാർത്ഥിനിയുടെ വീട്ടിൽ ഇയാൾ അർധരാത്രി കഴിഞ്ഞാൽ എത്താറുണ്ടായിരുന്നു. ഇതിൽ വിരോധമുള്ളവരാണ് ബൈക്ക് കത്തിച്ചതെന്നാണ് കണ്ണപുരം പൊലീസിന്റെ പ്രാഥമിക നിഗമനം.
യുവാവ് കണ്ണപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് പുറം ലോകം രാത്രി സഞ്ചാര വാർത്തയറിഞ്ഞത്. യുവാവിന്റെ താലിച്ചാലത്തിനടുത്തെ വീടിനടുത്ത് യുവതിക്കും ബന്ധുവീടുണ്ട്. അവിടെ വന്നുള്ള പരിചയമാണ് പ്രണയത്തിൽ കലാശിച്ചത്. ബൈക്ക് കത്തിച്ച സംഭവത്തിൽ യുവാവിന്റെ പരാതിയിൽ കണ്ണപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.
No comments
Post a Comment