ബാങ്കുകളിൽ 20 ലക്ഷത്തിന് മുകളിൽ നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും പാൻ, ആധാർ നമ്പർ നിർബന്ധമാക്കി
ഡൽഹി : ബാങ്കുകളിൽ 20 ലക്ഷത്തിന് മുകളിൽ നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും പാൻ, ആധാർ നമ്പർ നിർബന്ധമാക്കി കേന്ദ്രസർക്കാർ. പുതിയ അക്കൗണ്ടുകൾ ആരംഭിക്കുമ്പോഴും ഇനി മുതൽ പാൻ, ആധാർ നമ്പർ നിർബന്ധമായി നൽകണം.
രാജ്യത്തുടനീളമുള്ള വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ പുതുക്കിയ നിയമം പ്രാബല്യത്തിൽ വന്നു. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ആണ് പുതുക്കിയ നിയമം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
ഇതോടെ പാൻ, ആധാർ എന്നിവ കൈവശമില്ലാത്തവർക്ക് വലിയ ബാങ്ക് ഇടപാടുകൾ ഇനി പ്രയാസമാകും. ഉയർന്ന തുക നിക്ഷേപിക്കാനോ പിൻവലിക്കാനോ ഇതിനകം തന്നെ ബാങ്കുകൾ പാൻ കാർഡുകൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇനി മുതൽ 20 ലക്ഷം രൂപയിൽ കൂടുതൽ തുക നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യേണ്ടി വരുമ്പോൾ നിർബന്ധമായും പാൻ, ആധാർ വിവരങ്ങൾ നൽകണം.
പാൻ കാർഡോ ആധാർ കാർഡോ ഇല്ലാതെ ഇടപാടുകൾ നടന്നാൽ ഇനി ബാങ്കുകൾക്കെതിരെ കടുത്ത നടപടി ഉണ്ടാകും. രാജ്യത്ത് പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നടപടി.
ഒന്നിലധികം പാൻ കാർഡുകൾ
കൈവശം വെക്കുന്നവരും
ഉപയോഗിക്കുന്നവരും ഉണ്ടെന്ന് ആദായനികുതി വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്
മുൻപ് പാൻ-ആധാർ ബന്ധിപ്പിക്കൽ
നിർബന്ധമാക്കിയിരുന്നു.
No comments
Post a Comment