മഴക്കാലത്ത് കുഴിയുണ്ടായാൽ 24 മണിക്കൂറിനകം പരിഹാരം
മഴക്കാലത്ത് റോഡുതകർന്നാൽ പരിഹാരത്തിനായി കർമസേനയുമായി പൊതുരാമത്തുവകുപ്പ്. 24 മണിക്കൂറിനകം നന്നാക്കുന്നുണ്ടെന്ന് ഇവർ ഉറപ്പാക്കണം. കർമസേനകൾക്കുകീഴിൽ പ്രത്യേക കൺട്രോൾറൂമും ആരംഭിക്കും.
റോഡ്, പാലം എന്നിവയുടെ തകർച്ച ജനങ്ങൾക്ക് കൺട്രോൾറൂമിൽ വിളിച്ചറിയിക്കാം. അപ്പോൾത്തന്നെ വിവരം ബന്ധപ്പെട്ട ഫീൽഡ് ഉദ്യോഗസ്ഥനെ അറിയിക്കും. അതോടൊപ്പം ജില്ലാതല ടാസ്ക്‌ഫോഴ്‌സിനെയും അറിയിക്കും. ജില്ലാതല ടാസ്‌ക്ഫോഴ്‌സ് ഈ പ്രശ്നം താത്കാലികമായെങ്കിലും പരിഹരിച്ചുവെന്ന് ഉറപ്പാക്കണം.
24 മണിക്കൂറിനകം താത്കാലികമായെങ്കിലും പ്രശ്നം പരിഹരിക്കാനാണ് നിർദേശം. പരമാവധി 48 മണിക്കൂറും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
No comments
Post a Comment