Header Ads

  • Breaking News

    സെന്‍ട്രല്‍ ജയിലില്‍ നിന്നും കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ റിമാന്‍ഡ് പ്രതി പൊലീസിനെ കബളിപ്പിച്ച്‌ ഓടി രക്ഷപ്പെട്ടു






    കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കാസർകോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ റിമാൻഡ് പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. ആലമ്ബാടി സ്വദേശി അമീർ അലി (23) ആണ് കാസർകോട് വച്ച്

    പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടത്. മെയ് 12ന് ബദിയടുക്കയിൽ വച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ കടത്തുകയായിരുന്ന 8 ഗ്രാം എംഡിഎംഎയുമായാണ് അമീർ അലി പിടിയിലായത്. ഈ വാഹനത്തിൽ നിന്ന് രണ്ട് കൈത്തോക്കുകളും ബദിയടുക്ക പോലിസ് കണ്ടെടുത്തിരുന്നു. കേസിൽ റിമാൻഡിലായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ഇയാളെ ഇന്ന് രാവിലെയാണ് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കൊണ്ടുപോയത്. കണ്ണൂർ എആർ ക്യാംപിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്ക് ഉണ്ടായിരുന്നു. കാസർകോട് എത്തിയപ്പോൾ പൊലീസിനെ തള്ളിമാറ്റുകയും വിലങ്ങോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു. കാസർകോട് ടൗൺ വിദ്യാനഗർ ബദിയടുക്ക സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ പ്രതിക്കായി തെരച്ചിൽ തുടങ്ങി. സുരക്ഷാ വീഴ്ച സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും പരിശോധന ആരംഭിച്ചു. അമീർ അലി വേറെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.  

    No comments

    Post Top Ad

    Post Bottom Ad