Header Ads

  • Breaking News

    ഏഴോം പുഴയോരത്ത് മഴയിലും ആവേശം അലതല്ലി ; ദേശീയ ചൂണ്ടയിടല്‍ മത്സരത്തില്‍ റഫീഖ് കാദര്‍ കാസര്‍കോട് ജേതാവായി

     


    കണ്ണൂര്‍ : 

    മഴയിലും തോരാത്ത ആവേശത്തോടെ ഏഴോം പുഴയില്‍ ദേശീയ ചൂണ്ടയിടല്‍ മത്സരം. 69 പേര്‍ പങ്കെടുത്ത മത്സരത്തില്‍, 850 ഗ്രാം തൂക്കമുള്ള കൊളോന്‍ മത്സ്യം ചൂണ്ടയിട്ട് പിടിച്ച്‌ കാസര്‍കോട് സ്വദേശി റഫീക്ക് കാദര്‍ ജേതാവായി.


    530 ഗ്രാമുള്ള ചെമ്ബല്ലിയെ ചൂണ്ടയില്‍ കോര്‍ത്ത മലപ്പുറം സ്വദേശി എന്‍ സലാഹുദ്ദീന്‍ രണ്ടാം സ്ഥാനം നേടി.


    കണ്ണൂര്‍ സ്വദേശി എം സി രാജേഷ് മൂന്നാം സ്ഥാനവും അഷ്‌റഫ് കാസര്‍കോട് നാലാം സ്ഥാനവും നേടി. ഒന്നാം സ്ഥാനത്തിന് 50,000 രൂപയും രണ്ടാം സ്ഥാനത്തിന് 25000 രൂപയുമാണ് സമ്മാനമായി ലഭിച്ചത്. ഏറ്റവും കൂടുതല്‍ തൂക്കം ലഭിക്കുന്ന മത്സ്യങ്ങള്‍ പിടിക്കുന്നവരാണ് വിജയികളായത്.


    മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നല്‍കി.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഏഴിലം ടൂറിസവും സംയുക്തമായി നടത്തിയ മത്സരത്തിന്റെ സമ്മാനദാനം ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍വഹിച്ചു.


    രാവിലെ കോട്ടക്കീല്‍ ഏഴിലം ടൂറിസം സെന്ററില്‍ ജില്ലാ കലക്ടര്‍ ചൂണ്ടയിട്ട് മത്സരം ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര മേഖലയില്‍ വേറിട്ട പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും ചൂണ്ടയിടല്‍ പോലുള്ള മത്സരങ്ങളുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ടൂറിസം കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് മത്സരം സംഘടിപ്പിച്ചത്.


    മഹാരാഷ്ട്ര, കര്‍ണാടക, ജാര്‍ഖണ്ഡ്, ആന്ധ്ര, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ താരങ്ങള്‍ ഉള്‍പ്പെടെ 69 പേര്‍ ഏഴോം നങ്കലത്തെ കൊട്ടിലപ്പുഴയില്‍ നടന്ന മത്സരത്തില്‍ പങ്കാളികളായി.

    സമാപന ചടങ്ങില്‍ ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ചുണ്ടയിടല്‍ താരം ബാംഗ്ലൂര്‍ സ്വദേശി ഡെറിക് മുഖ്യാതിഥിയായി. ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, ആംഗ്ലിംഗ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശീതള്‍ കാളിയത്ത്, മാനേജര്‍ കെ സജീവന്‍, പി കെ വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


    ഉദ്ഘാടന ചടങ്ങില്‍ ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദന്‍, വൈസ് പ്രസിഡണ്ട് കെ എന്‍ ഗീത, സ്ഥിരം സമിതി അധ്യക്ഷന്‍ കെ പിഅനില്‍കുമാര്‍, പഞ്ചായത്തംഗം കെ വി രാജന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒ വി നാരായണന്‍, സബ്കലക്ടര്‍ അനുകുമാരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ഷൈന്‍, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, മാനേജര്‍ കെ സജീവന്‍, ഏഴിലം ചെയര്‍മാന്‍ പി അബ്ദുള്‍ ഖാദര്‍, എംഡി പി പി രവീന്ദ്രന്‍, ഏഴോം ബാങ്ക് പ്രസിഡണ്ട് കെ ചന്ദ്രന്‍, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad