വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ചാർട്ടേർഡ് എഞ്ചിനീയർ നിയമനം
ജില്ലയിൽ ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടത്തിന്റെ വാല്വേഷൻ പരിശോധിക്കാൻ കേരള ഹൈക്കോടതി നിശ്ചയിച്ച അഡ്വക്കേറ്റ് കമ്മീഷനെ സഹായിക്കാൻ ചാർട്ടേർഡ് എഞ്ചിനീയറെ ആവശ്യമുണ്ട്. നിയമനം നൽകി മൂന്ന് ദിവസത്തിനകം/ നിർദ്ദേശാനുസരണം സേവനംചെയ്യാൻ താൽപര്യമുള്ള ചാർട്ടേർഡ് എഞ്ചിനീയർമാർ മെയ് 25നകം കലക്ടറേറ്റിലെ നാഷണൽ ഹൈവേ ആർബിട്രേഷൻ ഓഫീസിൽ അപേക്ഷ നൽകണം. ഇ മെയിൽ: arbitratorlanhknr@gmail.com; ഫോൺ 0497 2700225, 700645.
വിചാരണ മാറ്റി
മെയ് 24, 25, 26 തീയ്യതികളിൽ കലക്ടറേറ്റിൽ വിചാരണ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ യഥാക്രമം ജൂൺ 14, 15, 16 തീയ്യതികളിൽ രാവിലെ 11 മണിയിലേക്കു മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
ഉദുമ ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ ഹിസ്റ്ററി, ഇംഗ്ലീഷ്, കൊമേഴ്സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപരുടെ ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എജുക്കേഷനിലെ ഗസ്റ്റ്് പാനലിൽ രജിസ്റ്റർ ചെയ്ത രജിസ്ട്രേഷൻ നമ്പറും അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
മെയ് 28ന് രാവിലെ 10.30 മുതൽ ഹിസ്റ്ററി, ഇംഗ്ലീഷ്, കൊമേഴ്സ്, ആന്ത്രോപോളജി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലെയും 30 ന് രാവിലെ 10.30 മുതൽ മലയാളം, ഹിന്ദി, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലെയും അഭിമുഖം നടത്തും. ഫോൺ: 04672 952477.
സാഹസിക പരിശീലനം: അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാരിന്റെ കീഴിൽ കർണാടക ബദാമിയിൽ പ്രവർത്തിക്കുന്ന ജനറൽ തിമ്മയ്യ ദേശീയ സാഹസിക പരിശീലന കേന്ദ്രത്തിൽ നടത്തുന്ന പത്ത് ദിവസത്തെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സാഹസിക വിനോദസഞ്ചാരത്തിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സാഹസിക പരിപാടികളിൽ താൽപ്പര്യമുള്ള യുവതി -യുവാക്കൾക്കും പരിശീലനത്തിൽ പങ്കെടുക്കാം. പരിശീലനത്തിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ആക്കുളത്ത് തുടങ്ങുന്ന സാഹസിക വിനോദസഞ്ചാര പദ്ധതിയിൽ പ്രവർത്തിക്കാൻ അവസരം നൽകും. ആഹാരം, താമസം എന്നിവ പരിശീലന കേന്ദ്രത്തിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9072475200 എന്ന നമ്പറിൽ വിളിക്കുക.
തൊഴിലധിഷ്ഠിത കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു
തോട്ടട ഗവ.ഐ ടി ഐയിൽ സ്‌കൂൾ വിദ്യാർഥികൾക്കായി ഐ എം സി നടത്തുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈൽ ഫോൺ ടെക്നോളജി, ജൂനിയർ റോബോട്ടിക്സ് എന്നിവയാണ് കോഴ്സുകൾ. കാലാവധി രണ്ടു മാസം. ഫോൺ: 9745479354.
സ്പോർട്സ് കൗൺസിൽ ജനറൽബോഡി യോഗം
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ 2020-21 വർഷത്തെ ജനറൽബോഡി യോഗം മെയ് 30ന് രാവിലെ 11 മണിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ ചേരും.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഉറുദു – 090/2016) തസ്തികയിലേക്ക് 2019 മെയ് 21ന് നിലവിൽ വന്ന 314/19/എസ്എസ്ഐഐഐ നമ്പർ റാങ്ക് പട്ടികയുടെ കാലാവധി 2022 മെയ് 20 ന് പൂർത്തിയായതിനാൽ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ അദാലത്ത്
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത് മെയ് 24, 25 തീയ്യതികളിൽ നടത്തും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് അദാലത്ത്. കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി, അംഗം എസ് അജയകുമാർ എന്നിവർ നേതൃത്വം നൽകും.
എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 26 ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ കൂത്തുപറമ്പ് മുനിസിപ്പാലിറ്റി ഹാളിലാണ് വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ്. രജിസ്ട്രേഷൻ ഫീസ് 250 രൂപ. പ്രായപരിധി 50 വയസിൽ കുറവ്. രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടായിരിക്കണം. ആധാർ/ വോട്ടേഴ്സ് ഐ ഡി/ പാസ്പോർട്ട് / പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ ചെയ്ത് തുടർന്നു നടക്കുന്ന എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാം. 0497 2707610, 6282942066.
സ്‌കൂൾ വാഹനങ്ങളുടെ പരിശോധന 25, 26 തീയതികളിൽ
ഈ അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തളിപ്പറമ്പ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന വിവിധ സ്ഥലങ്ങളിൽ നടക്കും.
മെയ് 25 ന് രാവിലെ 10 മണി മുതൽ ശ്രീകണ്ഠാപുരം-മേരിഗിരി പബ്ലിക് സ്‌കൂൾ, ആലക്കോട് -അരങ്ങം ദേവസ്വം ഗ്രൗണ്ട് എന്നിവിടങ്ങളിലും മെയ് 26 ന് രാവിലെ 10 മണി മുതൽ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ടെസ്റ്റിങ് ഗ്രൗണ്ടിലുമാണ് പരിശോധന നടത്തുകയെന്ന് തളിപ്പറമ്പ് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
ദർഘാസ്
കണ്ണൂർ ഗവ.ഐ ടി ഐയിലെ ടർണർ ട്രേഡിലുള്ള എച്ച്എംടി ലെയിത്ത് മെഷീൻ റിപ്പയർ ചെയ്യുന്നതിനായി വിവിധ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനും അവ ടർണർ ട്രേഡിൽ എത്തിച്ച് ഇൻസ്റ്റാൾ/ റിപ്പയർ ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ ഒന്നിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.
ഗവ.ഐ ടി ഐയിലെ ഇലക്ട്രീഷ്യൻ ട്രേഡിലേക്ക് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 30ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0495 2415040.
No comments
Post a Comment