ഓട്ടോമാറ്റിക് വാഹനത്തില്‍ ക്ലെച്ചും ഗിയറുമില്ല, പക്ഷെ, ലൈസന്‍സ് വേണെങ്കില്‍ ക്ലച്ചും ഗിയറും പഠിക്കണം
ഓട്ടോമാറ്റിക്, ഇ-വാഹനങ്ങള്‍ ക്ലച്ചും ഗിയറും അപ്രസക്തമാക്കിയെങ്കിലും അവയുടെ ഉപയോഗം പഠിച്ചാല്‍മാത്രമേ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കൂ. ഗിയറും ക്ലച്ചും വഴങ്ങാത്തത്തിനാല്‍ ഓട്ടോമാറ്റിക് വാഹനങ്ങളിലേക്ക് നീങ്ങുന്നവരും ഗിയര്‍വാഹനങ്ങളില്‍ പഠിച്ച് ഡ്രൈവിങ് ടെസ്റ്റ് പാസാകേണ്ടിവരും.
2019-ല്‍ കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ കാര്യമായ ഭേദഗതികള്‍ വന്നെങ്കിലും ഓട്ടോമാറ്റിക്, ഇ-കാറുകള്‍ക്ക് പ്രത്യേക വിഭാഗം ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്തതാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ബന്ധത്തിന് കാരണം.
ഇരുചക്രവാഹനങ്ങളെ ഗിയര്‍ ഉള്ളവയും ഇല്ലാത്തവയുമായി തിരിച്ചിട്ടുണ്ടെങ്കിലും കാറുകള്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി.) എന്ന ഒറ്റ വിഭാഗം ലൈസന്‍സാണുള്ളത്. ഇതുപയോഗിച്ച് ചെറു ടിപ്പറുകളും 32 സീറ്റുള്ള മിനി ബസുകളും ഉള്‍പ്പെടെ ഏഴര ടണ്‍ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍വരെ ഓടിക്കാം. ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇ-കാറുകള്‍ അനുവദിച്ചാല്‍ ലൈസന്‍സ് നേടാനുള്ള കുറുക്കുവഴിയായി അത് മാറുമെന്ന നിഗമനത്തിലാണ് മോട്ടോര്‍വാഹനവകുപ്പ്
ഗിയര്‍ മാറ്റേണ്ടതില്ലെങ്കില്‍ പെട്ടെന്ന് ടെസ്റ്റ് ജയിക്കാനാകും. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകളെയും ഇരു വിഭാഗങ്ങളായി തിരിച്ചാല്‍ മാത്രമേ ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്ക് പ്രത്യേകം ലൈസന്‍സ് നല്‍കാന്‍ കഴിയുകള്ളൂ എന്നും അധികൃതര്‍ പറയുന്നു.
ഇതിനായി ഒട്ടേറെ തവണ കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന് കത്ത് നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. മോട്ടോര്‍വാഹനനിയമത്തില്‍ ഇതു സംബന്ധിച്ച ഭേദഗതി വരുത്തേണ്ടിവരുമെന്നാണ് കേന്ദ്രത്തിന്റെ മറുപടി. ഇരുചക്രവാഹനങ്ങള്‍ മുതല്‍ ഹെവിവരെ അഞ്ചുതരം ലൈസന്‍സുകളാണുള്ളത്. ഇതില്‍ മറ്റുള്ളവയുടെ നിര്‍വചനത്തില്‍ (അദേഴ്സ്) ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാലും നിയമപ്രശ്‌നം
No comments
Post a Comment