Header Ads

  • Breaking News

    ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ ജൂണ്‍ രണ്ടിന്



    ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ ജൂണ്‍ രണ്ടിന് ആരംഭിക്കും. വാര്‍ഷിക പരീക്ഷ ജൂണ്‍ 13 ന് ആരംഭിച്ച്‌ ജൂണ്‍ 30 നകം പൂര്‍ത്തിയാകും.

    ഈ വര്‍ഷം 150 ശതമാനം ചോദ്യങ്ങളാണ് പ്ലസ് വണ്‍ ചോദ്യപേപ്പറില്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ചോയ്സ് ലഭിക്കും. ഇംപ്രൂവ്മെന്റ് പരീക്ഷയും ഉണ്ടാകും. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ കാര്യത്തില്‍ അനാവശ്യ പരിഭ്രാന്തി പരത്തരുതെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

    പരീക്ഷയും തുടര്‍ന്ന് മൂല്യനിര്‍ണയവും സുഗമമായി നടത്തുമെന്നും മന്ത്രി പറഞ്ഞു. 4,22,651 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതുന്നത്.

    No comments

    Post Top Ad

    Post Bottom Ad