യുദ്ധത്തിൽ അഭയം നൽകി, ദിവസങ്ങൾക്കുള്ളിൽ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് യുവതിക്കൊപ്പം ഒളിച്ചോടി ഗൃഹനാഥൻ
വെസ്റ്റ് യോർക്ക്ഷെയർ: റഷ്യ-ഉക്രൈൻ യുദ്ധത്തിൽ അഭയാർത്ഥിയായി വീട്ടിലെത്തിയ യുവതിക്കൊപ്പം ഗൃഹനാഥൻ ഒളിച്ചോടി. 22കാരിയായ ഉക്രൈൻ സ്വദേശി സോഫിയ കർക്കാഡിമും ടോണി ഗാർനെറ്റുമാണ് ഒളിച്ചോടിയത്. വെസ്റ്റ് യോർക്ക്ഷെയറിലെ ബ്രാഡ്‌ഫോർഡിൽ ആണ് ഇവർ താമസിച്ചിരുന്നത്. പടിഞ്ഞാറൻ ഉക്രൈയ്നിലെ ലിവിവ് നഗരത്തിൽ നിന്ന് പലായനം ചെയ്ത സോഫിയയ്ക്ക് ടോണിയും ഭാര്യ ലോർണ ഗാർനെറ്റും അഭയം നൽകുകയായിരുന്നു.
വളരെ പെട്ടെന്ന് തന്നെ ടോണിയും സോഫിയയും തമ്മിൽ അടുപ്പത്തിലാവുകയായിരുന്നു. ഇവരുടെ ബന്ധത്തിൽ ഭാര്യയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. താൻ 22-കാരിയുമായി പ്രണയത്തിലാണെന്നും അവളുടെ കൂടെ ജീവിതകാലം മുഴുവൻ ചിലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞായിരുന്നു ടോണി ഇറങ്ങിപ്പോയത്.
‘ഞങ്ങൾ വളരെ പെട്ടെന്നാണ് ഇഷ്ടത്തിലായത്. ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് ടോണിയെ ഇഷ്ടമായി. ഞങ്ങളുടെ പ്രണയകഥ കേൾക്കുന്നവർ എന്നെ കുറ്റപ്പെടുത്തിയേക്കാം. പക്ഷെ ഞങ്ങൾ ഒരുപാട് സന്തോഷത്തിലാണ്’, സോഫിയ പറയുന്നു. ഇരുവരും ഇപ്പോൾ ടോണിയുടെ വീട്ടിലാണ് താമസം.
No comments
Post a Comment