Header Ads

  • Breaking News

    ഊരു സന്ദർശനത്തിന് പാസ്;ഭരണകൂട ഭീകരതയുടെയും വംശാധിപത്യ ബോധത്തിന്റെയും പ്രതിഫലനമാണന്ന് ‘പോരാട്ടം ‘



    കൽപ്പറ്റ:ആദിവാസി ഊരുകളിൽ സന്ദർശനത്തിന് പാസ് ഏർപ്പെടുത്തി ഉത്തരവിറക്കിയ സർക്കാർ നടപടി ഭരണകൂട ഭീകരതയുടെയും വംശാധിപത്യ ബോധത്തിന്റെയും പ്രതിഫലനമാണന്ന് പോരാട്ടം സംഘടനയുടെ പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.ഇത് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിന് ചേർന്നതാണോ എന്ന് ബന്ധപ്പെട്ടവർ നിലപാട് വ്യക്തമാക്കണം. ആദിവാസി മേഘലകളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ആദിവാസികളുടെ ജീവിതദുരിതങ്ങളും പുറത്ത് കൊണ്ടുവരുന്നത് മനുഷ്യാവകാശ പ്രവർത്തകരും ഗവേഷക വിദ്യാർത്ഥികളുമൊക്കെയാണ്‌. അട്ടപ്പാടി ഉൾപ്പെടെയുള്ള കേരളത്തിലെ ആദിവാസി മേഘലകളിലെ ശിശുമരണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പുറത്തു വരുന്നതും ഇത്തരം സംഘടനകളുടെ പ്രവർത്തനങ്ങളുടെയും വിദ്യാർത്ഥികളുടെ റിസർച്ച് റിപ്പോട്ടുകളിലൂടെയെല്ലാമാണ്.ഇത് ഭരണ വർഗങ്ങൾക്കും സർക്കാരിനും വലിയ അലോസരം സൃഷ്ടിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇനി ഇത്തരം കാര്യങ്ങൾ പുറത്ത് വരാതിരിക്കുക എന്നതും അതിന്റെ അടിസ്ഥാനത്തിൽ സമരങ്ങൾ ഉയർന്ന് വരാതിരിക്കുക എന്നതുമാണ് ഉത്തരവിന്റെ ലക്ഷ്യം.മ്യൂസിയത്തിൽ പോലും ചെന്നാലന്ന് ടിക്കറ്റ് കിട്ടും ജയിലിലും സന്ദർശനത്തിന് മുൻകൂർ അനുമതി വേണ്ട. ആദിവാസി ഊരിൽ പോകണമെങ്കിൽ 14 ദിവസത്തിന് മുൻപ് അനുമതി വാങ്ങണം പോലും.ഇത് എന്ത് തരം തടവറയാണ്.? നവകേരളത്തിലല്ലാതെ ലോകത്തിങ്ങനെ വേറെവിടെങ്കിലുമുണ്ടോ.? ആദിവാസികൾക്ക് മനുഷ്യരെന്നല്ല മൃഗങ്ങളുടെ പരിഗണനപോലുമില്ലെന്നാണോ.? ആദിവാസി ഊരുകളിൽ അവരുടെ വീടുകളിൽ ആര് വരണം വരേണ്ട എന്ന് തീരുമാനിക്കാൻ സർക്കാരിന് എന്താണവകാശം എന്ന ധികാരമാണവർക്കുള്ളത്. അത് തീരുമാനിക്കാനുള്ള പൂർണ അവകാശവും അധികാരവും ആദിവാസികൾക്ക് തന്നെയാണ്. കാരണം അവർ ആരുടെയും അടിമകളല്ല.അവർ സ്വതന്ത്രരാണ്. മറ്റു ജനവിഭാഗങ്ങളുടെ വീടുകളിൽ ആര് വരുന്നു പോകുന്നു എന്ന് ആദിവാസികളെ 14 ദിവസം മുൻപെ അറിയിച്ച് അനുമതി വാങ്ങിച്ച് മാത്രമേ പോകാവൂ എന്ന് ആദിവാസികൾ പറഞ്ഞാൽ എങ്ങനിരിക്കും.? അത് മാത്രം ചിന്തിച്ചാൽ ഇതിനുത്തരം കിട്ടും. ഒരുതരം ഉടമസ്ഥ ബോധവും,ആദിവാസി ജനതയോടുള്ള ഭരണകൂട വംശാതിപത്യ ബോധമാണ് ഇതിന് പിന്നിലെന്ന് കാണാൻ കഴിയും.സംസ്ഥാന സർക്കാർ ഉടൻ ഈ സർക്കുലർ പിൻവലിക്കാൻ നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ ഇതിനെതിരായി മുഴവൻ ജനാധിപത്യവിശ്വാസികളും തെരുവിലിറങ്ങണമെന്നും.
    പോരാട്ടം സംസ്ഥാന കൗൺസിലിനു വേണ്ടി കൺവീനർ പി.പി ഷാന്റോലാൽ ആവശ്യപ്പെട്ടു .

    No comments

    Post Top Ad

    Post Bottom Ad