Header Ads

  • Breaking News

    ഫ്രീ ഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ



    തിരുവനന്തപുരം: 

    ഫ്രീ ഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. ബാലരാമപുരം ആര്‍.സി. സ്ട്രീറ്റില്‍ തോട്ടത്തുവിളാകം സ്വദേശി ജീവന്‍(20), കരിക്കകം ഇരുമ്പ് പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഷാന്‍രാജ്(22) എന്നിവരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റുചെയ്തത്.


    പത്തു ദിവസത്തോളമായി പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷിച്ചെത്തിയ കോവളം പോലീസ് സംഘമാണ് ശ്രീകാര്യത്തെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. മെയ്‌ ഒന്‍പത് മുതല്‍ യുവാക്കൾ പെൺകുട്ടിയെ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. പ്രതികളെ കോവളം പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


    അതേസമയം, സംസ്ഥാനത്ത് സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് ഇതിന് ഏറ്റവുമധികം ഇരയായിക്കൊണ്ടിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad