ലോക ക്വിസിങ് ചാമ്പ്യൻഷിപ് 2022 ജൂൺ നാലിന്; ചരിത്രത്തിലാദ്യമായി കേരളത്തിലെ 14 ജില്ലകളിലും വേദികൾ
കണ്ണൂർ : ക്വിസിലെ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ലോക ക്വിസിങ് ചാമ്പ്യൻഷിപ്പിന്റെ ഇരുപത്തി രണ്ടാം എഡീഷൻ ജൂൺ 4 ന് നടക്കും. ലോകമെമ്പാടും നൂറ്റിഅമ്പതോളം നഗരങ്ങളില്‍ ലണ്ടന്‍ ആസ്ഥാനമായ ഇന്‍റര്‍നാഷണല്‍ ക്വിസിങ്ങ് അസോസിയേഷന്‍ (ഐ.ക്യൂ.എ) സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപിന് ചരിത്രത്തിലാദ്യമായി കേരളത്തിലെ 14 ജില്ലകളിലും വേദികൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ഒരു ലോക ചാമ്പ്യൻഷിപ്പിൽ നേരിട്ട് പങ്കെടുക്കാനും, അറിവിന്റെ ലോക റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിലെത്താനും മലയാളികൾക്ക് അവസരമൊരുക്കുന്നതാണ് ചാമ്പ്യൻഷിപ്.
2022 ജൂണ്‍ 4 ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് പ്രായ, വിദ്യാഭ്യാസ ഭേദമന്യേ ലോകമെങ്ങും ഒരേ ചോദ്യങ്ങളുമായി 2 മണിക്കൂര്‍ എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് മത്സരം നടക്കുക. കല – സംസ്കാരം, മീഡിയ, ചരിത്രം, സാഹിത്യം, വിനോദം, സ്പോര്‍ട്സ്, ശാസ്ത്രം, ലോകം എന്നീ വിഷയങ്ങളിലായിരിക്കും ചോദ്യങ്ങള്‍ ഉണ്ടാവുക.ഒരു മത്സരാര്‍ത്ഥിക്ക് ക്വിസ്സിങ്ങിലെ ലോക റാങ്കിങ്ങ് ലഭിക്കുന്നത് ഈ മത്സരത്തിലെ പോയിന്റുകൾ അടിസ്ഥാനമാക്കിയാണ്.
മത്സരാര്‍ത്ഥികള്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി +91 97440 62997 , 77369 30205 എന്നീ നമ്പറുകളിലോ iqakerala@gmail.com എന്ന ഇമെയിലിലോ ഐ.ക്യൂ.ഏ ഏഷ്യയുടെ ഫേസ് ബുക്, ഇൻസ്റ്റാഗ്രാം പേജുകളിലോ ബന്ധപ്പെടാവുന്നതാണ്.
No comments
Post a Comment