Header Ads

  • Breaking News

    ഒറ്റത്തവണ തീർപ്പാക്കൽ ജൂൺ 30 വരെ നീട്ടി


     


    നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീർഘിപ്പിച്ചു. സഹകരണ സംഘങ്ങളിലെ വാായ്പാ ബാദ്ധ്യതകൾ തീർക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 ഓഗസ്റ്റ് 16 മുതലാണ് ആരംഭിച്ചത്. സെപ്റ്റംബർ 31 വരെയായിരുന്നു കാലാവധി. കോവിഡ് മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി നീട്ടി നൽകണമെന്ന ആവശ്യം വന്നതോടെയാണ് നേരത്തെയും  നീട്ടി നൽകിയത്. മേയ് 31 ന് അവസാനിച്ച പദ്ധതിയുടെ കാലാവധി ജൂൺ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. കുടിശികയിൽ വിവിധ തരത്തിലുള്ള ഇളവുകൾ നൽകി തിരിച്ചടയ്ക്കേണ്ട കുറയ്ക്കുക വഴി വായ്പക്കാരന്റെ ബാദ്ധ്യത കുറയ്ക്കുകയാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ഇതു ബാധകമാണ്.


    No comments

    Post Top Ad

    Post Bottom Ad