ലെസ്ബിയൻ പ്രണയിനിയെ വീട്ടുകാർ തട്ടികൊണ്ടുപോയെന്ന് പരാതി: പിതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്തു
കൊച്ചി: പ്രണയിനിയെ വീട്ടുകാർ തട്ടികൊണ്ടുപോയെന്ന പരാതി ഉന്നയിച്ച ആദില നസ്റിന്റെ പിതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. തന്നെ മർദ്ദിച്ചെന്ന ആദിലയുടെ പരാതിയിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. മുപ്പത്തടം സ്വദേശി മുഹമ്മദാലിയെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. തന്റെ പങ്കാളിയായ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കൾ തട്ടികൊണ്ടുപോയെന്നാരോപിച്ച് കഴിഞ്ഞ ദിവസം ആദില പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ, പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് ആദില കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയായിരുന്നു. ഹർജിയെ തുടർന്ന്, പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകി. ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടു. സൗദി അറേബ്യയിലെ സ്കൂൾ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്റിൻ താമരശ്ശേരി സ്വദേശിനിയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാർ അറിഞ്ഞതോടെ എതിർപ്പായി. തുടർന്ന്, കേരളത്തിൽ എത്തിയതിന് ശേഷവും പ്രണയം തുടർന്നു.
No comments
Post a Comment