Header Ads

  • Breaking News

    സ്‌കൂളുകളിലും കോളേജിലും ഈ കിറ്റ് ഒരെണ്ണം ഉണ്ടെങ്കിൽ വിദ്യാർത്ഥികൾ ലഹരിക്ക് പിന്നാലെ പോകില്ല

    കോട്ടയം. മയക്കുമരുന്ന് ഉപയോഗിച്ചവരെ കണ്ടെത്താൻ ഉപയോഗിക്കുന്ന അബോൺ കിറ്റ് വ്യാപകമാക്കാൻ കോടതി നിർദേശിച്ചിട്ടും കാര്യമായി നടപ്പായില്ല. ജില്ലാ പൊലീസിന് ആകെ 100 കിറ്റാണ് സർക്കാർ വാങ്ങി നൽകിയത്. എക്‌സൈസ് വിഭാഗത്തിന് കിട്ടിയത് 38 കിറ്റ് മാത്രവും. സ്‌കൂളുകൾക്കായിരുന്നു അത്യാവശ്യം നൽകേണ്ടിയിരുന്നത്. അതൊട്ടുണ്ടായതുമില്ല.

    അബോൺ കിറ്റ് വഴി ഉമിനീരോ, മൂത്രമോ പരിശോധിച്ചാൽ മയക്കുമരുന്ന് ഉപയോഗിച്ചവരെ കണ്ടെത്താം. സ്‌കൂളുകളിൽ സാമ്പിളിന് ഒരെണ്ണമെങ്കിലുമുണ്ടെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് പിടിക്കപ്പെടുമെന്ന പേടി ഉണ്ടാകുമായിരുന്നു. സംസ്ഥാനത്ത് കോടികൾ ചെലവഴിച്ച് മയക്കുമരുന്നിനെതിരായ ബോധവത്ക്കരണ പ്രവർത്തനത്തിലും ഫലം സ്‌കൂളുകൾക്ക് കിറ്റ് ൽകിയാൽ ഉണ്ടാകുമെന്ന് എക്‌സൈസ് ചൂണ്ടിക്കാട്ടുന്നു.

    മറ്റു സംസ്ഥാനങ്ങൾ അബോൺ കിറ്റ് വ്യാപകമായി ഉപയോഗിച്ചിട്ടും കേരളം വാങ്ങുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹൈക്കോടതി ഇടപെട്ട് കൂടുതൽ കിറ്റ് വാങ്ങാൻ നിർദ്ദേശം നൽകിയിട്ടും ഇത് ഫലപ്രദമല്ലെന്നായിരുന്നു ഋഷിരാജ് സിംഗ് എക്‌സൈസ് കമ്മീഷണറായിരുന്ന കാലത്ത് ചൂണ്ടിക്കാട്ടിയത്. സാമ്പിൾ പരിശോധനാഫലം കൊണ്ടു മാത്രം കേസ് നിലനിൽക്കില്ലെന്ന് എക്‌സൈസ് പറയുന്നു.


    No comments

    Post Top Ad

    Post Bottom Ad