സ്‌കൂളുകള്‍ കുട്ടികളുടെ എണ്ണം അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
സ്‌കൂളുകള്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികളുടെ കണക്കെടുക്കാന്‍ ക്ലാസ് അധ്യാപകര്‍ക്ക് ചുമതല നല്‍കി.കുട്ടികളുടെ എണ്ണം അനുസരിച്ചുകൊണ്ടാണ് വാക്‌സിനേഷന്‍ കേന്ദ്രം ക്രമീകരിക്കുന്നത്.
സ്‌കൂളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം,എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.സ്‌കൂളുകള്‍ തുറന്നതോടെ എല്ലാ കുട്ടികള്‍ക്കും വാക്‌സിനെടുക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുന്നതാണ്. പകര്‍ച്ചവ്യാധികള്‍ക്കെതിരേയും പ്രത്യേകിച്ച് നിപ വൈറസിനെതിരേയും പേ വിഷബാധയ്‌ക്കെതിരേയും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കൊവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ഭയപ്പെടേണ്ടതില്ല. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും വീണ ജോര്‍ജ് പറഞ്ഞു.
No comments
Post a Comment