Header Ads

  • Breaking News

    കണ്ണൂരിൽ മണ്ണെടുക്കുന്നതിനിടെ പാറ അടർന്നുവീണ് ജെ.സി.ബി ഓപ്പറേറ്റർ മരിച്ചു



    കണ്ണൂർ: മയ്യിലിനടുത്ത് അരിബ്രയിൽ അർധരാത്രി മണ്ണെടുക്കുന്നതിനിടെ ജെസിബിക്ക് മുകളിൽ പാറയടർന്നുവീണ് ഓപറേറ്റർ മരിച്ചു.

    യു.പി സ്വദേശിയായ നൗഷാദ്(29) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ്
    സംഭവം. മയ്യിൽ പഞ്ചായത്തിലെ മുല്ലക്കൊടി അരിമ്പ്ര പ്രദേശത്ത് വലിയ കുന്നുകൾ ഇടിച്ചുനിരത്തി മണ്ണെടുപ്പ് നടത്തുന്നുണ്ട്.

    ഒരുമണിയോടെയായിരുന്നു ആറുവരിപ്പാതയുടെ നിർമാണത്തിനെന്ന പേരിലാണ് വ്യാപകമായ തോതിൽ രാപ്പകലില്ലാതെ മണ്ണ് കടത്തുന്നത്. മണ്ണെടുക്കുന്നതിനിടയിൽ മുകളിൽ നിന്നും വലിയ പാറക്കല്ലുകളും മണ്ണും ജെസിബിയുടെ മുകളിലേക്ക് അടർന്നുവീഴുകയായിരുന്നു. തളിപ്പറമ്പിൽ നിന്നും സ്റ്റേഷൻ ഓഫിസർ പി.വി അശോകന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങൾ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് മണ്ണിനടയിൽ കുടുങ്ങിയ നൗഷാദിനെ പുറത്തെടുത്തത്. മറ്റൊരു ജെസിബി എത്തിച്ച് മണ്ണുംമറ്റൊരു ജെസിബി എത്തിച്ച് മണ്ണും പാറയും പൊട്ടിച്ച് നീക്കിയ ശേഷം നൗഷാദ് കുടുങ്ങിക്കിടന്ന ജെസിബി കാബിൻ ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

    അഗ്നിശമനസേനയുടെ ആംബുലൻസിലാണ് മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെത്തിച്ചത്.

    അസി.സ്റ്റേഷൻ ഓഫിസർ ടി അജയൻ, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർമാരായ കെ വി സഹദേവൻ, രാജൻ പരിയാരൻ, സേനാംഗങ്ങളായ കെ സുധീഷ്, പി റിജു, എം ജി വിനോദ്, പി ശ്രീകാന്ത്, കെ ധനേഷ്, ടി വിജയ്,
    ഹോംഗാർഡുകളായ മാത്യു ജോർജ്, പി കെ ധനഞ്ജയൻ, സി പി രജീന്ദ്രനാഥ് എന്നിവരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തത്.


    No comments

    Post Top Ad

    Post Bottom Ad