രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം; പുതിയ മാര്‍ഗനിര്‍ദേശവുമായി ഡിജിപി
തിരുവനന്തപുരം: അസ്വഭാവിക മരണങ്ങളില്‍ രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താമെന്ന് ഡിജിപിയുടെ പുതിയ മാര്‍ഗ നിര്‍ദേശം പുറത്തുവന്നു.
ഇത്പ്രകാരം മരണം നടന്ന് നാല് മണിക്കൂറിനുളളില്‍ പരിശോധന പൂര്‍ത്തിയാക്കണം. ഇന്‍ക്വസ്റ്റിന് എസ്‌എച്ച്‌ഒമാര്‍ നടപടി സ്വീകരിക്കണശമന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇന്‍ക്വസ്റ്റിന് കൂടുതല്‍ സമയം ആവശ്യമായി വന്നാല്‍ അത് കൃത്യമായി രേഖപ്പെടുത്തിവെക്കണം. പോസ്റ്റ്‌മോര്‍ട്ടത്തിന് മൃതദേഹം അയക്കുന്നതില്‍ കാലതാമസം വരുന്നില്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യങ്ങളില്‍ ജില്ലാ പോലീസ് മേധാവിമാരുടെ നിരീക്ഷണം ആവശ്യമാണെന്നും ഈ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ വൈകിട്ട് 6 ന് ശേഷം ഇന്‍ക്വസ്റ്റ് പതിവില്ല.
No comments
Post a Comment