കൊവിഡ് രോഗികള്‍ ആയിരം കടന്നു; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യം പരിശോധിക്കുമെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ ഒമിക്രോണ്‍ അല്ലാതെ മറ്റ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്. കുട്ടികള്‍ മാസ്‌ക് ധരിക്കണം. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് നിരക്ക് ഇന്നലെ ഏറ്റവും കൂടുതലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 1197 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 15 ന് ശേഷം കൊവിഡ് കേസുകള്‍ ആയിരം കടക്കുന്നത് ഇതാദ്യമായാണ്.ഇന്നലെ അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 644 പേര്‍ രോഗമുക്തരായി.
ഈ മാസം ആദ്യം മുതല്‍ സംസ്ഥാനത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഈ മാസം 1 ന് 250 പേരാണ് രോഗബാധിതരായിരുന്നത്. എന്നാല്‍ മാസാവസാനമായതോടെ അത് 1197ല്‍ എത്തിയിരിക്കുകയാണ്.
No comments
Post a Comment