Header Ads

  • Breaking News

    ഹോമിയോ ആസ്പത്രിയിൽ താൽക്കാലിക നിയമനം

     


    കണ്ണൂർ : ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറുടെ അധികാര പരിധിയിലെ ഹോമിയോ ആശുപത്രി/ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങളിൽ അറ്റൻഡർ/ ഡിസ്പെൻസർ/ നേഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ദിവസവേതനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുമുളള കണ്ണൂർ ജില്ലയിൽ നിന്നുളള ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. ജൂൺ എട്ടിന് രാവിലെ 10.30ന് സിവിൽ സ്റ്റേഷൻ എഫ് ബ്ലോക്കിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) ആണ് കൂടിക്കാഴ്ച്ച. ഫോൺ: 0497 2711726

    No comments

    Post Top Ad

    Post Bottom Ad